പൊണ്ണത്തടിയാണോ പ്രശ്‌നം ?; ഇത് കഴിച്ചാല്‍ സ്ലിം ആകുമെന്നുറപ്പ്!

ചൊവ്വ, 29 ജനുവരി 2019 (19:16 IST)
അമിതവണ്ണം സ്‌ത്രീകളെയും പുരുഷന്മാരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. ജീവിത ശൈലിയും ആരോഗ്യ പ്രശ്‌നങ്ങളുമാണ് പൊള്ളത്തടിക്ക് കാരണമാകുന്നത്. ഭക്ഷണക്രമത്തിലെ ചില പൊരുത്തക്കേടുകളും ഇതിനു കാരണമാകും.

അമിതവണ്ണം അലട്ടുന്നവരെ സന്തോഷിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് യുകെയിലെ ഒരു സര്‍വകലാശാല പുറത്തു വിട്ടത്. ധാരാളം പ്രോട്ടീന്‍ അടങ്ങിയ കോട്ടേജ് ചീസ് സ്ഥിരമായി കഴിക്കുന്നവരില്‍ ഭാരം കുറയുമെന്നും അമിതവണ്ണം ഇല്ലാതാകുമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോട്ടേജ് ചീസ് ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഫാറ്റ് പുറംതള്ളാൻ കാരണമാകുകയും ചെയ്യും. ഭാരം കുറയ്ക്കാന്‍ ഏറെ സഹായകമായ ഈ പനീർ ലോ കാര്‍ബോ ഡയറ്റ് പിന്തുടരുന്നവരില്‍ ഫലപ്രദമാണ്. ലോ ഫാറ്റ് കോണ്‍സന്‍ട്രേറ്റ് ധാരാളമുള്ളതാണ് ഈ കോട്ടേജ്  ചീസ്.

ഉറങ്ങുന്നതിന് മുമ്പ് വേണം ചീസ് കഴിക്കാന്‍. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും അതിനൊപ്പം ജങ്ക് ഫുഡുകള്‍ ഒഴിവാക്കുന്നതും അമിത വണ്ണം തടയാന്‍ സഹായിക്കും. ധാരാളം വെള്ളം കുടിക്കുകയും വേണം. മധുരമുള്ള ആഹാരങ്ങള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യണം.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കറിവേപ്പിലയെ ചുമ്മാ അങ്ങ് കളയേണ്ട, ഗുണങ്ങൾ പലതാണ്!