Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

Air Conditioner

അഭിറാം മനോഹർ

, വ്യാഴം, 3 ഏപ്രില്‍ 2025 (16:40 IST)
വര്‍ഷം തോറും വര്‍ദ്ധിക്കുന്ന കടുത്ത ചൂടിനൊപ്പം എയര്‍കണ്ടീഷണറുകളുടെ ആശ്രയത്വവും ആളുകളില്‍ കൂടുന്നുണ്ട്. എന്നാല്‍ ഈ തണുപ്പിന്റെ ആശ്വാസത്തിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടെന്ന്  വിദഗ്ധര്‍ പറയുന്നു
 
എയര്‍കണ്ടീഷനിന്റെ അമിത ഉപയോഗം ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍:
 
 
എസി മുറിയിലെ വായു ഈര്‍പ്പം നഷ്ടപ്പെടുത്തുന്നത് ശ്വാസകോശത്തിന് ദോഷകരമാണ്. ആസ്തമ, ആലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്. കൂടാതെ തണുത്ത വായുവിനെത്തുടര്‍ന്ന് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടമാവാന്‍ സാധ്യതയുണ്ട്.  ഇത് തലവേദന, ക്ഷീണം, ശരീരബലഹീനത എന്നിവയ്ക്ക് കാരണമാകും. മോയ്‌സ്ചറിന്റെ അഭാവം ത്വക്കിന് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍മ്മരോഗങ്ങള്‍ക്ക് വഴിവെക്കും. ഉണങ്ങിയ ത്വക്ക്, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. രാത്രി എയര്‍കണ്ടീഷന്‍ ഓണാക്കി ഉറങ്ങുന്നവര്‍ക്ക് ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതായി പഠനങ്ങള്‍ കാണിക്കുന്നു. അടച്ച മുറികളില്‍ തുടര്‍ച്ചയായി എസി ഓണാക്കുന്നത് വായുവിന്റെ ഗുണനിലവാരം കുറയ്ക്കുന്നു. ഇത് ദീര്‍ഘകാലത്തേക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.
 
എങ്ങനെ സുരക്ഷിതമായി എയര്‍കണ്ടീഷന്‍ ഉപയോഗിക്കാം?
 
എസിയുടെ താപനില 24-26 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തുക
 
ഓരോ മണിക്കൂറിലും കുറഞ്ഞത് 5 മിനിറ്റെങ്കിലും എസി ഓഫ് ചെയ്യുക
 
റെഗുലര്‍ എസി ഫില്‍ട്ടര്‍ ക്ലീനിംഗ് ഉറപ്പാക്കുക
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ സമയത്ത് ബിരിയാണി കഴിക്കുന്നത് ഒഴിവാക്കുക; ആരോഗ്യത്തിനു നന്നല്ല