Webdunia - Bharat's app for daily news and videos

Install App

ഇരിക്കുന്ന രീതിയാണ് പ്രശ്നം, ഒന്ന് മാറ്റി പിടിച്ച് നോക്കൂ - ആരോഗ്യം നിങ്ങളുടെ കയ്യിൽ

വേദനയെ നിസ്സാരമായി കാണരുത്

Webdunia
ഞായര്‍, 6 മെയ് 2018 (13:36 IST)
ഇന്നത്തെ സമൂഹത്തില്‍ സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് ശരീരവേദന. അതില്‍ തല വേദനയും നടുവേദനയും കഴിഞ്ഞാന്‍ ലോകത്തിലേറ്റവുമധികം ആളുകള്‍ ചികിത്സ തേടുന്നത് കഴുത്ത് വേദനയ്ക്കാണ്. 
 
കഴുത്ത് വേദനയ്ക്കും കൈ കാൽ വേദനകൾക്കുമെല്ലാം നമ്മുടെ ഇരുപ്പ് ഒരു കാരണമാകാറുണ്ട്. ഇത് ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും ഇത്തരം രോഗങ്ങള്‍ വരുന്നത് അശ്രദ്ധയും ജീവിതശൈലിയിലേ മാറ്റവും കൊണ്ടാണ്. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. എന്നാല്‍ ഇതാ അറിഞ്ഞോളൂ.
 
സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്റെ മുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്റെ അഭാവം ഇവയെല്ലാം കഴുത്ത് വേദനയുണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.
 
അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. കുടാതെ വളരെ ഉയര്‍ന്നതോ തീരെ താഴന്നതോ ആയ തലയണ വച്ച് ഉറങ്ങുന്നവരിലും കഴുത്ത് വേദനയുണ്ടാകാറുണ്ട്. കൈകളില്‍ മുഖം താങ്ങി ദീര്‍ഘനേരം ഇരിക്കുന്നവരിലും ഈ രോഗം കാണാറുണ്ട്.
 
ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത്, കാന്‍സര്‍ ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദന, കുടാതെ ക്ഷയം, ‍അര്‍ബുദമല്ലാത്ത മുഴകള്‍, ജന്‍മനാലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയും കഴുത്ത് വേദനയുണ്ടാക്കും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും. കഴുത്ത് വേദനയുടെ പ്രാഥമിക ചികിത്സ വിശ്രമമാണ്. കഴുത്ത് വേദന വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം. ഒപ്പം വേദനസംഹാരികള്‍ കഴിക്കുകയും ചെയ്യാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

Royal Challengers Bengaluru: ബെംഗളൂരു അപകടം: ആര്‍സിബിയുടെ മാര്‍ക്കറ്റിങ് മാനേജര്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

ഴോണർ ഏതായാലും വേഷം എന്തായാലും കുഴപ്പമില്ല, ഫഹദിനൊപ്പം അഭിനയിക്കണം, ആഗ്രഹം തുറന്ന് പറഞ്ഞ് തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം

ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പഞ്ചസാര ആകാം, അമിതമാകരുത്

World Brain Tumour Day 2025: തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

അടുത്ത ലേഖനം
Show comments