Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

ഇതെല്ലാം ഒഴിവാക്കണം, ഇല്ലെങ്കിൽ മരണം വരെ സംഭവിക്കാം

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
, ശനി, 5 മെയ് 2018 (11:28 IST)
ആഹാരം കഴിക്കുക എന്ന പ്രക്രിയ അലസതയോടെ ചെയ്യാനുള്ളതല്ല. ഭക്ഷണകാര്യത്തില്‍ വളരെയേറെ ശ്രദ്ധ കൊടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന രോഗങ്ങള്‍ അനവധിയാണ്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതുമായ നിരവധി വസ്തുക്കള്‍ ഉണ്ട്. അതുപോലെ തന്നെയാണ് വയറു നിറയെ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ചെയ്യാൻ പാടിലാത്ത ചില കാര്യങ്ങളും.
 
വയറു നിറയെ ആഹാരം കഴിച്ച ശേഷം നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണശേഷം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം. 
 
1. വർക്കൌട്ട് ചെയ്യുന്നത്
 
webdunia
ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻ ഒരിക്കലും വർക്കൌട്ട് ചെയ്യരുത്. വ്യായാമ മുറകൾ ഒന്നും തന്നെ ചെയ്യാൻ പാടില്ല. അതിനി വയറ് നിറഞ്ഞിട്ടില്ലെങ്കിൽ കൂടി. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു.
 
2. ഉറക്കം
 
webdunia
അധികം ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കം. ഭക്ഷണം കഴിച്ച് കഴിഞ്ഞയുടൻ ഉറങ്ങാൻ പോകുന്നത് നല്ല ശീലമല്ല. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫഌക്‌സ് ഉണ്ടാക്കാം. വയറിന് അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകും.
 
3. പഴങ്ങൾ കഴിക്കുന്നത്
 
webdunia
പഴങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. ഭക്ഷണത്തിന് അര മണിക്കൂർ മുന്നെയോ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂർ കഴിഞ്ഞോ പഴങ്ങൾ കഴിക്കാവുന്നതാണ്. 
 
4. പുകവലി
 
webdunia
പുകവലി ഭക്ഷണശേഷം മാത്രമല്ല എപ്പോൾ ചെയ്താലും ആരോഗ്യത്തിന് പ്രശ്നമാണ്. ഭക്ഷണത്തിനു മുന്‍പോ ശേഷമോ പുകവലിയ്ക്കുന്നത് കാന്‍സറിന് കാരണമാകുന്നു. 
 
5. കുളി 
 
webdunia
ഉണ്ടിട്ട് കുളിക്കുന്നവനെ കണ്ടാൽ കുളിക്കണമെന്നൊരു ചൊല്ലു തന്നെയുണ്ട് മലയാളത്തിൽ. ഭക്ഷണം ദഹിക്കാന്‍ നല്ലതു പോലെ രക്തയോട്ടത്തിന്റെ ആവശ്യമുണ്ട്. എന്നാല്‍ കുളിയ്ക്കുന്നതോടെ ശരീരത്തിന്റെ താപനില കുറയുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഭക്ഷണം കഴിച്ചയുടൻ കുളിക്കരുതെന്ന് പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ പഴങ്ങൾ കഴിച്ചാൽ പുകവലിക്കുന്നവർക്ക് ക്യാൻസറിനെ പേടിക്കേണ്ട!