Webdunia - Bharat's app for daily news and videos

Install App

മുലപ്പാല്‍ ഉണ്ടാകുന്നതെങ്ങനെ? മുലകളുടെ വലിപ്പക്കുറവ് പാലിന്‍റെ അളവിനെ ബാധിക്കുമോ?

Webdunia
ചൊവ്വ, 4 ഡിസം‌ബര്‍ 2018 (15:10 IST)
മനുഷ്യ ശരീരത്തില്‍ നിന്നുണ്ടാവുന്ന ഏറ്റവും ദിവ്യമായ സ്രവമാണ് മുലപ്പാല്‍. സ്ത്രീ ഗര്‍ഭിണിയാവുന്നതോടെയാണ് മുലപ്പാല്‍ ഉല്‍പ്പാദിപ്പിക്കാനുള്ള പ്രക്രിയ ആരംഭിക്കുന്നത്. 
 
ഗര്‍ഭം ഉണ്ടാവുന്നത് മുതല്‍ മുലകളുടെ ആന്തരികമായ വികാസവും തയ്യാറെടുപ്പും തുടങ്ങുന്നു. എന്നാല്‍ പാലുല്‍പ്പാദിപ്പിക്കുന്ന മാമ്മറി ഗ്ലാന്‍ഡുകളുടെ പ്രവര്‍ത്തനം മുലയൂട്ടി തുടങ്ങുന്നതോടെയാണ് പൂര്‍ണ്ണതയില്‍ എത്തുന്നത്. 
 
ഗര്‍ഭകാലത്ത് മുലകള്‍ വീര്‍ത്ത് വരുന്നതായി കണ്ടാല്‍ മാമ്മറി ഗ്ലാന്‍ഡുകള്‍ പാല്‍ ചുരത്താന്‍ സജ്ജമാണെന്ന് നമുക്ക് ഊഹിക്കാം. മുല സ്വയം ഒരു ഗ്രന്ഥിയാണ്. ഗ്ലാന്‍ഡുലര്‍ ടിഷ്യു, കണക്ടിവ് ടിഷ്യു, രക്തം ലിംഫുകള്‍, നാഡികള്‍, ഫാറ്റി ടിഷ്യു എന്നിവ ചേര്‍ന്നാണ് മുലകള്‍ ഉണ്ടാ‍വുന്നത്. 
 
ഫാറ്റി ടിഷ്യുവിന്‍റെ ഏറ്റക്കുറച്ചിലാണ് മുലകളുടെ വലിപ്പച്ചെറുപ്പം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ പാലിന്‍റെ അളവിനെയോ ഗുണത്തെയോ മുലകളുടെ വലിപ്പം ഒരു തരത്തിലും ബാധിക്കുകയില്ല. 
 
മുലയ്ക്കകത്തെ അല്‍‌വെയോലി കോശങ്ങളാണ് പാല്‍ ചുരത്തുന്നത്. ഹോര്‍മോണുകള്‍ പ്രചോദിപ്പിക്കുന്നതോടെ ഈ കോശങ്ങള്‍ ചുരുങ്ങുകയും ചെറിയ പാല്‍ചാനലുകളിലൂടെ പാല്‍ വലിയ ചാനലുകളിലേക്ക് പായിക്കുകയും ചെയ്യുന്നു. 
 
ഈ ചാനലുകള്‍ പാലിനെ മുലയുടെ അറ്റത്തേയ്ക്കും കണ്ണുകളിലേക്കും എത്തിക്കുന്നു. കുഞ്ഞ് തൊണ്ണ് ഉപയോഗിച്ച് അമര്‍ത്തുമ്പോള്‍ പാല്‍ കുഞ്ഞിന്‍റെ വായിലേക്ക് എത്തുന്നു. 
 
ചെറു കൈവഴികളിലൂടെ പുഴയൊഴുകി അഴിമുഖത്ത് എത്തുന്നതിന് സമാനമായ ഒരു പ്രക്രിയയാണ് പല അല്‍‌വെയോലി സെല്ലുകളില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ മുലക്കണ്ണിലേക്ക് എത്തുമ്പോള്‍ ഉണ്ടാവുന്നത്. ഓരോ മുലയിലും ഏഴു മുതല്‍ പത്ത് വരെ പാല്‍ ചാലുകള്‍ ഉണ്ടായിരിക്കും. 
 
പാല്‍ ഉല്‍പ്പാദനത്തില്‍ ഹോര്‍മോണുകള്‍ക്ക് വലിയൊരു പങ്കുണ്ട്. ഗര്‍ഭകാലത്ത് ഉണ്ടാവുന്ന ഈസ്ട്രജന്‍ വര്‍ദ്ധനയാണ് പാല്‍ ചാലുകളുടെ വളര്‍ച്ചയ്ക്ക് കാരണമാവുന്നത്. പ്രസവശേഷം ഈസ്ട്രജന്‍റെ അളവ് കുറയുകയും മുലയൂട്ടുന്ന ആദ്യ മാസങ്ങളില്‍ വളരെ കുറഞ്ഞ അളവില്‍ ആയിരിക്കുകയും ചെയ്യും. 
 
പ്രോജസ്റ്ററോണ്‍ ഹോര്‍മോണിന്‍റെ ആധിക്യമാണ് അല്‍‌വെയോലിയുടെയും മറ്റും വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത്. മാതൃത്വ ഹോര്‍മോണ്‍ എന്ന് വിളിക്കുന്ന പ്രോലാക്‍ടിംഗ് ഗര്‍ഭകാലത്ത് കൂടുതലാവുകയും പാ‍ല്‍ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മുല വലുതാവാന്‍ സഹായിക്കുകയും ചെയ്യുന്നു. 
 
മുലക്കണ്ണുകളില്‍ മര്‍ദ്ദം ഉണ്ടാവുമ്പോള്‍ പ്രോലാക്റ്റിന്‍ അളവ് വര്‍ദ്ധിക്കും. മുലയൂട്ടുന്ന സമയത്ത് ഇത് തലച്ചോറില്‍ നിന്നും അമ്മയുടെ രക്തത്തിലേക്ക് പ്രവഹിക്കും. അതോടെ അല്‍‌വെയോലര്‍ സെല്ലുകള്‍ പാല്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്യും. 
 
ഉല്‍പ്പാദിപ്പിക്കുന്ന പാല്‍ ചാനലുകളിലൂടെ മുലക്കണ്ണിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നത് ഓക്സിടോക്സിന്‍ എന്ന ഹോര്‍മോണാണ്. ഇത് ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയിലേക്ക് ചുരുങ്ങാനുള്ള പ്രേരണയും നല്‍കുന്നു.
 
പ്രോലാക്റ്റിന്‍, ഓക്സിടോക്സിന്‍ എന്നീ ഹോര്‍മോണുകളാണ് കുഞ്ഞിന്‍റെ അടുത്തു തന്നെ വേണമെന്ന ആഗ്രഹം അമ്മയില്‍ രൂഢമൂലമാക്കണമെന്ന പ്രേരണ നല്‍കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് രാത്രി ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ഹൃദയാഘാതം ഗര്‍ഭിണികളില്‍; നിസാരമായി കാണരുത്

സ്റ്റൈലൻ ടാറ്റൂ ഭാവിയിൽ വില്ലനാകുമോ?

വിരബാധ ഒഴിവാക്കാന്‍ ശീലിക്കാം ഇക്കാര്യങ്ങള്‍

ശരീരത്തിന്റെ ഈ ഭാഗങ്ങളിലാണോ വേദന, ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments