Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയാകാന്‍ പൊസിഷന്‍ പ്രധാനമാണ്; ഈ രീതി പരീക്ഷിച്ചാല്‍ കാര്യം സാധിക്കാം!

ഗര്‍ഭിണിയാകാന്‍ പൊസിഷന്‍ പ്രധാനമാണ്; ഈ രീതി പരീക്ഷിച്ചാല്‍ കാര്യം സാധിക്കാം!

ഗര്‍ഭിണിയാകാന്‍ പൊസിഷന്‍ പ്രധാനമാണ്; ഈ രീതി പരീക്ഷിച്ചാല്‍ കാര്യം സാധിക്കാം!
, തിങ്കള്‍, 3 ഡിസം‌ബര്‍ 2018 (19:17 IST)
ലൈംഗിക ബന്ധത്തില്‍ സ്വീകരിക്കുന്ന ചില പൊസിഷനുകള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുമോ എന്ന ചോദ്യം എന്നും ഉയരുന്നതാണ്. ശാരീരിക അവസ്ഥയനുസരിച്ചും കൂടുതല്‍ വികാരം ലഭിക്കുന്ന തരത്തിലുമുള്ളതാകും ഓരോ പങ്കാളികളും തിരഞ്ഞെടുക്കുന്ന പൊസിഷനുകള്‍.

എന്നാല്‍ സ്വീകരിക്കുന്ന ‘പൊസിഷനും’ ഗര്‍ഭധാരണവും തമ്മില്‍ കാര്യമായ ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ദമ്പതിമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതിലുണ്ടെന്നും വിദഗ്ദര്‍ പറയുന്നു.

പുരുഷബീജവും അണ്ഡവും തമ്മില്‍ എളുപ്പം സംയോജിക്കുന്നതിന് പറ്റിയ പൊസിഷനുകള്‍ സ്വീകരിക്കുകയാണ് വേണ്ടത്. പരമ്പരാഗത ശൈലിയിലുള്ള (മിഷനറി പൊസിഷന്‍) ലൈംഗിക ബന്ധമാണ് ഗര്‍ഭധാരണത്തിന് ഏറെ സഹായകമാവുക എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഈ അവസ്ഥയില്‍ ഗര്‍ഭപാത്രത്തിനോട് അടുത്ത സ്ഥലത്താവും ബീജം നിക്ഷേപിക്കപ്പെടുന്നത്. ഈ അവസ്ഥയില്‍ പുരുഷന്റെ സ്ഥാനം മുകളിലായതിനാല്‍ രേതസ്സ് നഷ്ടപ്പെടാനുള്ള സാധ്യതയും വളരെ കുറവാണ്.

ഇണയെ പിന്നില്‍ നിന്ന് ബന്ധപ്പെടുന്ന രീതിയും (ഡോഗി സ്റ്റൈല്‍) ഗര്‍ഭധാരണത്തിന് സഹായമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഈ അവസ്ഥയില്‍ ഗര്‍ഭാശയ ഗളത്തിലാവും ബീജം നിക്ഷേപിക്കപ്പെടുക. ബന്ധപ്പെട്ട ശേഷവും ഇതേ നിലയില്‍ തുടരുന്നത് രേതസ്സ് പുറത്തേക്കൊഴുകി നഷ്ടപ്പെടാതിരിക്കാന്‍ സഹായമാകുമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതികളേ ഇതാ, അനാവശ്യ രോമങ്ങള്‍ കളയാന്‍ അടിപൊളി മാര്‍ഗങ്ങള്‍ !