Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്താണ് ഷിഗെല്ല? ഭക്ഷണത്തിലും വെള്ളത്തിലും അതീവ ശ്രദ്ധ വേണം

എന്താണ് ഷിഗെല്ല? ഭക്ഷണത്തിലും വെള്ളത്തിലും അതീവ ശ്രദ്ധ വേണം
, വ്യാഴം, 26 മെയ് 2022 (14:19 IST)
ഷിഗെല്ല എന്നറിയപ്പെടുന്ന ഒരു കൂട്ടം ബാക്ടീരിയകള്‍ മൂലമാണ് ഷിഗെല്ല അഥവാ ഷിഗെല്ലോസിസ് എന്ന അണുബാധയുണ്ടാകുന്നത്. കുടലിനെയാണ് ഇത് ബാധിക്കുക. ശക്തമായ വയറിളക്കമാണ് ഷിഗെല്ലയുടെ ലക്ഷണം. വയറിളകുമ്പോള്‍ വലിയ തോതില്‍ രക്തവും പുറത്തു വന്നേക്കാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ ഉറപ്പാണ്. 
 
ഭക്ഷണത്തില്‍ നിന്നാണ് ഷിഗെല്ല ബാക്ടീരിയ മനുഷ്യ ശരീരത്തിലേക്ക് കയറുന്നത്. ശുചിത്വമില്ലാത്ത ഭക്ഷണം, കൃത്യമായ വേവാത്ത ഭക്ഷണം, പച്ചയിറച്ചി, മുട്ട എന്നിവയില്‍ നിന്നെല്ലാം ഷിഗെല്ല അണുബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. 
 
ഭക്ഷണം, വെള്ളം എന്നിവയില്‍ നിന്നാണ് ഷിഗെല്ല രോഗബാധ പ്രധാനമായും ഉണ്ടാകുന്നത്. ഇത് തലച്ചോറിനേയും ഹൃദയത്തേയും അതിവേഗം ബാധിക്കും. വയറിളക്കമാണ് ഷിഗെല്ലയുടെ പ്രധാന ലക്ഷണം. അതും രക്തം നന്നായി പുറത്തുവരാനും സാധ്യതയുണ്ട്. ശക്തമായ വയറുവേദന അനുഭവപ്പെടും. പനി, ഛര്‍ദി, തലകറക്കം എന്നിവയും ഷിഗെല്ല ലക്ഷണങ്ങളാണ്. അഞ്ച് മുതല്‍ ഏഴ് ദിവസങ്ങള്‍ വരെ രോഗലക്ഷണങ്ങള്‍ നിലനില്‍ക്കും. 
 
ശുചിത്വമുള്ള ചുറ്റുപാടാണ് ഷിഗെല്ലയെ അകറ്റി നിര്‍ത്താന്‍ അത്യാവശ്യം. കുട്ടികളുടെ ഡയപ്പര്‍ മാറ്റിയ ശേഷം നിര്‍ബന്ധമായും കൈ സോപ്പ് ഉപയോഗിച്ച് കഴുകണം. അഴുക്ക് ഉള്ള സ്ഥലങ്ങളില്‍ തൊട്ട ശേഷം കൈ വായയില്‍ ഇടുന്ന സ്വഭാവം രോഗങ്ങള്‍ വരുത്തിവയ്ക്കും. പുറത്ത് പോയി വന്നാല്‍ ഉടന്‍ കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. ശുചിത്വമുള്ള ഭക്ഷണം മാത്രം കഴിക്കുക. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ഭക്ഷണം കഴിക്കരുത്. നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക. എന്ത് ഭക്ഷണം കഴിക്കുമ്പോഴും ചൂടാക്കി കഴിക്കാന്‍ ശ്രദ്ധിക്കുക. തിളപ്പിച്ചാറിയ വെള്ളമാണ് കുടിക്കേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുഞ്ഞിന്റെ ജനനശേഷം എത്ര ശ്രമിച്ചിട്ടും സന്തുഷ്ടയാവാൻ സാധിച്ചില്ല; സമീറ റെഡ്ഢി