Select Your Language

Notifications

webdunia
webdunia
webdunia
webdunia

മങ്കിപോക്സ്‌ ലൈംഗികബന്ധത്തിലൂടെ പകരുമോ? വ്യക്തമാക്കി ലോകാരോഗ്യസംഘടന

മങ്കിപോക്സ്‌ ലൈംഗികബന്ധത്തിലൂടെ പകരുമോ? വ്യക്തമാക്കി ലോകാരോഗ്യസംഘടന
, ബുധന്‍, 1 ജൂണ്‍ 2022 (17:10 IST)
മങ്കിപോക്സ്‌ സ്വവർഗാനുരാഗികളായ പുരുഷന്മാരിൽ കൂടുതലായി കാണുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇതോടെ ലൈംഗികബന്ധത്തിലൂടെ രോഗം പടരുമോ എന്ന അഭ്യൂഹം ശക്തമായിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലോകാരോഗ്യസംഘടന.
 
പല രോഗങ്ങളും ലൈംഗികബന്ധത്തിലൂടെ പകരാമെന്നും അതിലൊന്നാണ് മങ്കിപോക്സെന്നുമാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ലൈംഗികബന്ധത്തിലൂടെ എന്നതിലുപരി അടുത്ത് ഇടപഴകുന്ന അവസരങ്ങളിലൂടെ പകരുന്ന രോഗമാണ് മങ്കിപോക്സ്‌. പനിയും, ജലദോഷവും പോലും ലൈംഗികബന്ധത്തിലൂടെ പകരും അതുകരുതി അത് ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗമാണെന്ന് പറയാനാവില്ല. അതുപോലെയാണ് മങ്കിപോക്‌സും ലോകാരോഗ്യസംഘടന പറഞ്ഞു.
 
അതേസമയം കോവിഡ് പോലെ വളരെ വേഗത്തിൽ പറക്കുന്ന അണുബാധയല്ല മങ്കിപോക്‌സിനും ജനങ്ങൾ കൂട്ടമായി രോഗവ്യാപനം ചെറുക്കണമെന്നും ലോകാരോഗ്യസംഘടന പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുകവലി ശീലം മാറ്റാന്‍ കഴിക്കേണ്ടത് ഈ അഞ്ചുഭക്ഷണങ്ങള്‍!