Select Your Language

Notifications

webdunia
webdunia
webdunia
webdunia

പട്ടിയെപ്പോലെ കെട്ടിപ്പിടിക്കുക !

പട്ടിയെപ്പോലെ കെട്ടിപ്പിടിക്കുക !
, ബുധന്‍, 20 മാര്‍ച്ച് 2019 (16:10 IST)
പലരും പറയും, അഡ്ജസ്റ്റുമെന്‍റാണ് കുടുംബജീവിതത്തിന്‍റെ അടിത്തറയെന്ന്. എന്നാല്‍ ഒരിക്കലും അതല്ല നല്ല ബന്ധങ്ങളുടെ അടിസ്ഥാനം എന്ന് മനസിലാക്കുക. പ്രണയമാണ് ഏറ്റവും ബേസിക് ആയിട്ടുള്ളത്. പ്രണയമാണ് ജീവിതം. 
 
കൂടുതല്‍ റൊമാന്‍റിക്കാവണം കൂടുതല്‍ റൊമാന്‍റിക്കാവണം എന്നൊക്കെ പറയാന്‍ എളുപ്പമാണ്. എങ്ങനെ റൊമാന്‍റിക്കാവണം എന്ന് പറഞ്ഞുതരുന്നവര്‍ കുറവാണ്. അങ്ങനെ പറഞ്ഞുതരുന്നവരാകട്ടെ കൂടുതലും ക്ലീഷേ പ്രയോഗങ്ങളാണ് പങ്കുവയ്ക്കുന്നത്. ആണുങ്ങള്‍ കൂടുതല്‍ റൊമാന്‍റിക്കാവാനുള്ള ഒരു മാര്‍ഗം ഇതാ:
 
പട്ടിയെപ്പോലെ കെട്ടിപ്പിടിക്കുക എന്നതാണ് അത്. അതെന്തൊരു കെട്ടിപ്പിടുത്തം എന്ന് തോന്നാം. എന്നാല്‍ അതാണ് ഏറ്റവും ലേറ്റസ്റ്റ് ഹഗ്. കെട്ടിപ്പിടുത്തത്തിനും ഉമ്മവയ്ക്കലിനും ഒന്നാന്തരം എനര്‍ജി ഉണ്ടാകണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അതില്‍ മാതൃകയാക്കേണ്ടത് നിങ്ങളുടെ വളര്‍ത്തുനായ്ക്കളെയാണ്. അവ എങ്ങനെയാണ് നിങ്ങളോട് സ്നേഹം പ്രകടിപ്പിക്കുന്നത് എന്ന് നോക്കുക.
 
നിങ്ങളെ ദൂരെക്കാണുമ്പോഴേ അവയുടെ സ്നേഹം നോക്കുക. അവ ഓടിവരും. നിങ്ങളോട് ചേര്‍ന്നുനില്‍ക്കും. തന്‍റെ മുന്‍‌കാലുകള്‍ കൊണ്ട് കെട്ടിപ്പിടിക്കും. തൊട്ടുരുമ്മി അടുത്തുതന്നെ നില്‍ക്കും. ഉമ്മവച്ചുകൊണ്ട് പിറകേ നടക്കും.
 
ഇതേ രീതി നിങ്ങള്‍ നിങ്ങളുടെ പങ്കാളിയോട് ഒന്ന് പ്രകടിപ്പിച്ചുനോക്കൂ. കക്ഷി ഫ്ലാറ്റാകുമെന്ന് തീര്‍ച്ച. ഇത് നിരന്തരം ചെയ്താലോ? പിന്നെ നിങ്ങളുടെ ബന്ധമായിരിക്കും ലോകത്തിലെ ഏറ്റവും അടിപൊളിയെന്ന് പ്രത്യേകം പറയേണ്ടതുണ്ടോ!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത് നിങ്ങളുടെ അവസാനത്തെ രതിയാണ്, പങ്കാളിയെ രതിമൂര്‍ഛയുടെ ഗിരിശൃംഗങ്ങളില്‍ എത്തിക്കണം !