Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നിലൊന്ന് സ്ത്രീകൾക്കും പ്രസവശേഷം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളെന്ന് ലാൻസെറ്റ് പഠനം

മൂന്നിലൊന്ന് സ്ത്രീകൾക്കും പ്രസവശേഷം വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളെന്ന് ലാൻസെറ്റ് പഠനം
, തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (18:57 IST)
ഓരോ വര്‍ഷവും 40 ദശലക്ഷം സ്ത്രീകള്‍ക്കെങ്കിലും പ്രസവം മൂലമുള്ള ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരാറുണ്ടെന്ന് പഠനം. പ്രസവത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷവും ചിലപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പ്രശ്‌നങ്ങള്‍ തുടരാറുണ്ടെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.
 
പ്രസവം കഴിഞ്ഞ സ്ത്രീകളില്‍ 35 ശതമാനത്തിനും ലൈംഗികബന്ധത്തിനിടെ വേദന അനുഭവപ്പെടാറുണ്ടെന്നും 32 ശതമാനത്തിന് പുറം വേദനയും 19 ശതമാനത്തിന് മലം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയും 8 മുതല്‍ 31 ശതമാനം പേരില്‍ മൂത്രം പിടിച്ചുനിര്‍ത്താനാവാത്ത അവസ്ഥയും ഉണ്ടാകുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. 9 മുതല്‍ 24 ശതമാനം പേരില്‍ ഉത്കണ്ഠയും 11 മുതല്‍ 17 ശതമാനം പേരില്‍ വിഷാദരോഗവും 11 ശതമാനം പേരില്‍ യോനിക്കും മലദ്വാരത്തിനും ഇടയിലുള്ള ഭാഗത്ത് വേദനയും കാണപ്പെടുന്നു. 6 മുതല്‍ 15 ശതമാനം വരുന്നവരില്‍ പ്രസവത്തോട് ഭയവും 11 ശതമാനം പേരില്‍ അടുത്ത കുഞ്ഞ് ജനിക്കാത്ത അവസ്ഥയും ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു.
 
ഗര്‍ഭകാലത്തും പ്രസവാനന്തരവും ഫലപ്രദമായ പരിചരണം നല്‍കുക വഴി ഈ സങ്കീര്‍ണ്ണതകളെ ഒരു പരിധിവരെ ഒഴിവാക്കാമെന്ന് പഠനത്തില്‍ പറയുന്നു. ഇടവേളകളില്ലാത്ത നിരന്തരമാായ പ്രസവങ്ങളും സ്ത്രീകളുടെ ആരോഗ്യത്തെ വന്‍ തോതില്‍ ബാധിക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇക്കാരണങ്ങള്‍ കൊണ്ടാണ് ഡോക്ടര്‍മാര്‍ സിസേറിയന് നിര്‍ദേശിക്കുന്നത്