Webdunia - Bharat's app for daily news and videos

Install App

World Diabetes Day 2023: പ്രമേഹം മൂന്നുതരത്തില്‍ ഉണ്ടാകാം, ഇക്കാര്യങ്ങള്‍ അറിയണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 നവം‌ബര്‍ 2023 (09:22 IST)
ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്പാദനം കുറയുമ്പോഴോ ശരിയായി ഇന്‍സുലിന്‍ ഉപാദിപ്പിക്കാനാകാതെ വരുമ്പോഴോ ആണ് പ്രമേഹം ഉടലെടുക്കുന്നത്. ഇന്‍സുലിന്‍ ഒരു ഹോര്‍മോണാണ്. ഭക്ഷിക്കുന്ന ആഹാരത്തിലെ പഞ്ചസാര ഊര്‍ജജമാക്കി മാറ്റുന്നത് ഈ ഇന്‍സുലിനാണ്. പ്രമേഹമുള്ള ഒരാള്‍ക്ക് രക്തത്തില്‍ കുടുതല്‍ പഞ്ചസാര ഉണ്ടാകും. ഇത് ശരീരത്തിലെ പല ഭാഗങ്ങളെയും ദോഷകരമായി ബാധിക്കും. കണ്ണുകള്‍, രക്തധമനികള്‍, ഹൃദയം, ഞരമ്പ്, വൃക്ക എന്നിവയെ ഒക്കെ ഇത് ബാധിക്കാം.
 
പ്രമേഹം രണ്ട് വിധത്തിലുണ്ട്. ടൈപ്പ്1, ടൈപ്പ് 2 എന്നിങ്ങനെ വേര്‍തിരിക്കാം. ടൈപ്പ് 1ല്‍ ശരീരത്തിന് ഇന്‍സുലിന്‍ ഉണ്ടാക്കുന്നതിനുള്ള കഴിവ് നഷ്ടപ്പെടുന്നു. ടൈപ്പ് 2 ശരീരത്തില്‍ ഉല്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഉപയോഗിക്കാന്‍ കഴിയാതെ വരുന്നു. ഇനി മറ്റൊരു തരം പ്രമേഹം കൂടിയുണ്ട്.അത് ഗര്‍ഭ കാലത്ത് ഉണ്ടാകുന്നതാണ്.
 
ആരോഗ്യകരമായ ജീവിതത്തിലൂടെയും ചിട്ടയായ ഭക്ഷണത്തിലൂടെയും പ്രമേഹത്തെ തടഞ്ഞ് നിര്‍ത്താനാകും. പ്രമേഹമുള്ളവര്‍ക്ക് ശരിയായ ജീവിതശൈലിയിലൂടെ അതിനെ നിയന്ത്രിക്കാനുമാകും. പ്രമേഹം തടയാന്‍ ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക,.വിറ്റാമിന്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുക. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക. പഞ്ചസാര അധികം കഴിക്കാതിരിക്കുക എന്നിവയൊക്കെ പ്രമേഹത്തെ തടയും. ഐസ്‌ക്രീം, പഞ്ചസാര എന്നിവയൊക്കെ കഴിക്കേണ്ടി വരുമ്പോള്‍ മിതമായ അളവില്‍ കഴിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

വ്യായാമം ചെയ്യുന്നത് അമിത ചിന്ത ഒഴിവാക്കാന്‍ സഹായിക്കും

പ്രമേഹത്തെ വരുതിയിലാക്കുന്ന പൂക്കൾ ഏതൊക്കെയെന്ന് അറിയാമോ?

International Nurses Day 2025 : ഇന്ന് ലോക നഴ്‌സസ് ദിനം, ഇക്കാര്യങ്ങള്‍ അറിയണം

Pooping: ദിവസവും ടോയ്‌ലറ്റില്‍ പോകണോ?

അരമണിക്കൂര്‍ കൂടുമ്പോള്‍ ഇങ്ങനെ ചെയ്യുക; ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ അറിയാന്‍

അടുത്ത ലേഖനം
Show comments