Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ല എന്നതാണോ പ്രശ്നം ? പേടിക്കേണ്ട... ഇതാ ഉത്തമ പരിഹാരം !

നിങ്ങള്‍ക്ക് വിശപ്പ് അധികമാണോ? പരിഹാരമുണ്ട്!

എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ല എന്നതാണോ പ്രശ്നം ? പേടിക്കേണ്ട... ഇതാ ഉത്തമ പരിഹാരം !
, വെള്ളി, 18 ഓഗസ്റ്റ് 2017 (10:35 IST)
എത്ര കഴിച്ചാലും വിശപ്പ് മാറുന്നില്ലെന്ന് തോന്നുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്‍. എന്നാല്‍ ഈ പ്രശ്നത്തിന് എന്താണ് പ്രതിവിധിയെന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എത്രതന്നെ ഭക്ഷണം കഴിച്ചിട്ടും വിശപ്പടങ്ങാത്തവര്‍ക്ക് കഴിക്കാനുള്ള ഒന്നാണ് കുഞ്ഞന്‍ വാല്‍നട്ടുകള്‍. ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണെന്നാണ് വിദഗ്ദര്‍ പറയുന്നത്.  
 
വിശപ്പിനെ ഫലപ്രദമായി ചെറുക്കാനുള്ള കഴിവ് ഈ കുഞ്ഞന്‍ വാല്‍നട്ടിനുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഭക്ഷണം അമിതമായി കഴിക്കുന്ന പ്രവണത ഇല്ലാതാക്കാന്‍ ഇതിന് കഴിയുമെന്നാണ് പറയപ്പെടുന്നത്. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ പ്രൊഫസര്‍ ഫാറും സഹപ്രവര്‍ത്തകരുമാണ് ഈ കുഞ്ഞന്‍ പരിപ്പിന്റെ സാധ്യതകള്‍ കണ്ടെത്തിയിരിക്കുന്നത്. പൊണ്ണത്തടിയുള്ള പത്ത് പേരിലാണ് ഇവര്‍ പരീക്ഷണം നടത്തിയത്. 
 
ഇവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തില്‍ ഒരു നേരം 48 ഗ്രാം വാല്‍നട്ട് ഉള്‍പ്പെടുത്തി. അതേ ദിവസം തന്നെ നല്‍കുന്ന മറ്റൊരു സമയത്തെ ഭക്ഷണത്തില്‍ വാല്‍നട്ട് ഉള്‍പ്പെടുത്തുകയും ചെയ്തില്ല. പത്ത് പേര്‍ക്കും പല സമയങ്ങളിലാണ് ഭക്ഷണം നല്‍കിയത്. വാല്‍നട്ട് തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ കഴിച്ചവരുടെ മുമ്പില്‍ ജങ്ക് ഫുഡ് വെച്ചപ്പോള്‍ അതിനോട് വലിയ രീതിയിലുള്ള താല്‍പ്പര്യം അവര്‍ പ്രകടിപ്പിച്ചില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറിയാം... മനുഷ്യരാശിയുടെ പ്രഥമ വൈദ്യവിജ്ഞാനമായ സിദ്ധവൈദ്യം എന്താണെന്ന് !