മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്

രേണുക വേണു
ശനി, 1 നവം‌ബര്‍ 2025 (10:31 IST)
Alcohol

മദ്യപാനം ആരോഗ്യത്തിനു എത്ര ദോഷം ചെയ്യുമെന്ന് നമുക്കെല്ലാം അറിയാം. അതേസമയം മദ്യപിക്കുന്നതിനൊപ്പം ചില കാര്യങ്ങള്‍ ചെയ്യുന്നത് ദോഷം ഇരട്ടിയാക്കും. മദ്യപിക്കുന്നതിനൊപ്പം കഴിക്കുന്ന ഭക്ഷണ സാധനങ്ങളെ കുറിച്ച് പോലും കൃത്യമായ ധാരണ വേണം. ഫ്രൂട്ട്സ്, വെജിറ്റബിള്‍ സലാഡ് എന്നിവയാണ് എപ്പോഴും മദ്യപിക്കുന്നതിനൊപ്പം കഴിക്കാന്‍ നല്ലത്. 
 
ബീര്‍ കുടിക്കുന്നതിനൊപ്പം ബ്രെഡ് വിഭവങ്ങള്‍ കഴിക്കരുത്. ബര്‍ഗര്‍ പോലെയുള്ള ജങ്ക് ഫുഡ്സ് വിഭവങ്ങള്‍ ബീറിനൊപ്പം ചേരില്ല. ബീറിലും ബ്രെഡിലും യീസ്റ്റ് അടങ്ങിയിട്ടുണ്ട്. യീസ്റ്റ് അമിതമായാല്‍ അത് ദഹനപ്രക്രിയയെ സാരമായി ബാധിക്കും. അതുകൊണ്ട് ബീറും ബ്രെഡ് വിഭവങ്ങളും ഒന്നിച്ച് കഴിക്കരുത്. 
 
മദ്യപിക്കുന്നതിനൊപ്പം ഉപ്പ് കൂടുതലുള്ള ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല. ഫ്രെഞ്ച് ഫ്രൈസ്, ചീസി നാച്ചോസ് എന്നിവ മദ്യത്തിനൊപ്പം കഴിക്കരുത്. കാരണം സോഡിയം കൂടുതലുള്ള സാധനങ്ങള്‍ മദ്യത്തിനൊപ്പം ഉള്ളിലേക്ക് എത്തിയാല്‍ അത് ദഹനത്തെ ബാധിക്കും. ഉപ്പ് കൂടുതലുള്ള സാധനങ്ങള്‍ കഴിച്ചാല്‍ ദാഹം കൂടും. വീണ്ടും വീണ്ടും മദ്യം കുടിക്കാനുള്ള തോന്നലുണ്ടാകും. മദ്യത്തിനൊപ്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണ സാധനങ്ങള്‍ ഒരു കാരണവശാലും കഴിക്കരുത്. ഇത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുകയും അതുവഴി നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. 
 
ഒരു കാരണവശാലും പെപ്സി, കോള തുടങ്ങിയ കാര്‍ബോണേറ്റഡ് ഡ്രിങ്ക്സ് മദ്യത്തിനൊപ്പം കുടിക്കരുത്. ഇത് നിങ്ങളുടെ കരളിനു കൂടുതല്‍ ദോഷം ചെയ്യും. മദ്യത്തിനൊപ്പം ധാരാളം വെള്ളം കുടിച്ചാല്‍ ചെറിയ തോതില്‍ എങ്കിലും ദോഷം കുറയ്ക്കാം. മദ്യം കുടിക്കുന്നതിനൊപ്പം ഭക്ഷണം കഴിക്കണം. രണ്ട് പെഗില്‍ അധികം മദ്യം ഒരേസമയം കുടിക്കരുത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തണുത്ത വെള്ളമാണോ ചൂടുവെള്ളമാണോ കുളിക്കാന്‍ നല്ലത്

Shreyas Iyer: ശ്രേയസ് അയ്യരെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

മൊബൈല്‍ ഫോണ്‍ പുറത്തേക്ക് വീണാല്‍ ട്രെയിനിലെ അപായച്ചങ്ങല വലിക്കരുത്; പിഴയും തടവും ഉള്ള കുറ്റം

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

പേരയ്ക്ക ഇഷ്ടമാണോ? ശൈത്യകാലത്ത് ഇത് കഴിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് നോക്കാം

നിങ്ങള്‍ക്ക് ഈ 5 ശരീരഭാഗങ്ങളില്‍ ചൊറിച്ചില്‍ ഉണ്ടോ? ഉടന്‍ ചികിത്സ തേടുക

ലോകത്തിലെ ഏറ്റവും അപകടകരമായ തൊഴിലുകള്‍; ജീവിക്കാന്‍ വേണ്ടി ജീവന്‍ പണയം വയ്ക്കുന്നവര്‍

മദ്യപിക്കുന്നതിനൊപ്പം ഈ സാധനങ്ങള്‍ ഒരിക്കലും കഴിക്കരുത് ! കൂടുതല്‍ അപകടം

ഗര്‍ഭിണിയായാല്‍ ചിലര്‍ക്ക് വയര്‍ കാണില്ല, ഇതിന്റെ കാരണം അറിയാമോ

അടുത്ത ലേഖനം
Show comments