Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യമുള്ള പുരുഷബീജം: ചലനശേഷി വര്‍ദ്ധിപ്പിക്കാനും ബീജത്തിന്റെ എണ്ണം കൂട്ടാനും ചില സ്വാഭാവിക വഴികള്‍

സ്ത്രീകള്‍ക്ക് ഒരു 45 വയസ്സ് കഴിയുന്നതിന് ശേഷം മാസമുറ നില്‍ക്കുമെങ്കില്‍ പുരുഷന്മാരുടെ കാര്യത്തില്‍ ബീജോത്പാദനം മരണം വരെയും നടക്കുന്ന പക്രിയയാണ്.

How to increase sperm count,Foods to increase sperm count,Best medicine for low sperm count,ബീജം കൂട്ടാൻ ഈ മാർഗങ്ങൾ, പുരുഷന്മാരിലെ ലൈംഗികാരോഗ്യം

അഭിറാം മനോഹർ

, ബുധന്‍, 1 ഒക്‌ടോബര്‍ 2025 (15:25 IST)
സാധാരണ 13-14 പ്രായത്തിലുള്ള ആണ്‍കുട്ടികളുടെ ശരീരത്തില്‍ ബീജ ഉത്പാദനം ആരംഭിക്കുന്നു. സ്ത്രീകള്‍ക്ക് ഒരു 45 വയസ്സ് കഴിയുന്നതിന് ശേഷം മാസമുറ നില്‍ക്കുമെങ്കില്‍ പുരുഷന്മാരുടെ കാര്യത്തില്‍ ബീജോത്പാദനം മരണം വരെയും നടക്കുന്ന പക്രിയയാണ്. വൃഷണങ്ങള്‍ എന്ന് പറയുന്ന 2 ഗ്രന്ഥികളിലാണ് ബീജം ഉണ്ടാകുന്നത്. ഈ ബീജങ്ങള്‍ ഇവിടെ നിന്നും കുഴലിലൂടെ മുകളിലെത്തി പുരുഷന്റെ മൂത്രനാളിക്ക് മുന്നിലായിരിക്കുന്ന പ്രോസ്റ്റേറ്റ് ഗ്രസ്ഥിയില്‍ രൂപപ്പെടുന്ന പ്രോസ്റ്റേറ്റ് ഫ്ളൂയിഡുമായി ചേരുകയും ശുക്ലമായി പുറത്തേക്ക് തെറിക്കുകയുമാണ് ചെയ്യുന്നത്.
 
ഏകദേശം 50 മുതല്‍ 100 കോടി വരെ ബീജ അണുക്കള്‍ ശുക്ലത്തില്‍ ഉണ്ടായിരിക്കും. ഇതില്‍ ഒരെണ്ണം സ്ത്രീയുടെ യോനി മുഖത്ത് വിക്ഷേപിക്കപ്പെടുകയും അണ്ഡവുമായി യോജിച്ച് സ്ത്രീ ഗര്‍ഭിണിയാകുകയും ചെയ്യുന്നു. ഒരു എം എല്ലിനകത്ത് മിനിമം ഒന്നരക്കോടിയെങ്കിലും ബീജാണുക്കള്‍ ഉണ്ടെങ്കില്‍ മാത്രമെ ഇവയ്ക്ക് അണ്ഡത്തിനരികെ എത്താന്‍ സാധിക്കുകയുള്ളു. ബീജങ്ങള്‍ ആവശ്യത്തിനുണ്ടെങ്കിലും ചലനശേഷിയില്ലെങ്കില്‍ സ്ത്രീയുടെ അണ്ഡത്തിനരികെ എത്താന്‍ സാധിക്കില്ല. അതിനാല്‍ തന്നെ സ്ത്രീ ഗര്‍ഭധാരണം നടത്തണമെങ്കില്‍ ആവശ്യമായ ചലനശേഷിയും ബീജങ്ങളുടെ എണ്ണവും ആവശ്യമാണ്.
 
ബീജാണുക്കളുടെ ആരോഗ്യത്തിനായി പല കാര്യങ്ങളിലും നമുക്ക് ശ്രദ്ധ നല്‍കാവുന്നതാണ്. ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും 50 മിനിറ്റ് വ്യായാമം ചെയ്യുകയാണെങ്കില്‍ ഇത് ബീജാണുക്കളുടെ അളവ് ഉയര്‍ത്താനും ചലനശേഷി ലഭിക്കാനും കാരണമാകും. ദിവസവും 6-6.30 മണിക്കൂര്‍ ഉറങ്ങുന്നത് പുരുഷബീജത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നു. പുകവലി,മദ്യപാനം, പുകയില എന്നിവയുടെ ഉപയോഗം പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതാണ് നല്ലത്. ചിലയിനം മരുന്നുകള്‍ പുരുഷന്റെ ബീജോത്പാദനത്തെ ബാധിക്കും. അതിനാല്‍ തന്നെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മാത്രമെ മരുന്നുകള്‍ സ്വീകരിക്കാവു.
 
പലപ്പോഴും ജോലിയിലെ പിരിമുറുക്കവും മറ്റും ബീജോത്പാദനത്തെയെല്ലാം ബാധിക്കും. അമിതമായ പിരിമുറുക്കം ഉദ്ധാരണശേഷി കുറവ് ഉണ്ടാക്കാം. വളരെ ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതല്ല. അശ്വഗന്ധ,ഉലുവ, മുളപ്പിച്ച പയറുവര്‍ഗ്ഗങ്ങള്‍,കടല,ബദാം, എന്നിവ ഉപയോഗിക്കുന്നത് ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കും. ഒത്തിരി കലോറി കൂടിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും ബീജത്തിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തലേന്നത്തെ മീൻകറിക്ക് രുചി കൂടാനുള്ള കാരണമെന്ത്?