Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിരിയാണി അമിതമായാല്‍ ശരീരത്തിനുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ എന്തെല്ലാം?

കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി

Biryani, Side effects of Biryani, Biryani carbs unhealthy, Biryani Not good for health, ബിരിയാണി, ബിരിയാണിയുടെ ദൂഷ്യഫലങ്ങള്‍

രേണുക വേണു

, വ്യാഴം, 6 നവം‌ബര്‍ 2025 (14:59 IST)
ബിരിയാണി ഇഷ്ടമില്ലാത്തവരായി നമുക്കിടയില്‍ ആരും ഉണ്ടാകില്ല. എന്നാല്‍ അമിതമായി ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിനു ഒരുപാട് ദോഷം ചെയ്യും. ബിരിയാണി കഴിക്കുന്നതില്‍ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. 
 
കാര്‍ബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി. ഒരു വെജ് ബിരിയാണിയില്‍ പോലും 250-300 കലോറി അടങ്ങിയിട്ടുണ്ട്. നോണ്‍ വെഡ് ബിരിയാണിയിലെ കലോറിയുടെ അളവ് 400 മുതല്‍ 450 വരെയാണ്. അമിതമായ അളവില്‍ കലോറി ശരീരത്തിലേക്ക് എത്തുന്നത് ദോഷകരമാണ്. അമിതമായി ബിരിയാണി കഴിക്കുന്നത് ശരീരഭാരം വര്‍ധിപ്പിക്കും, ഇത് കുടവയറിനും കാരണമാകും. 
 
നെയ്യ്, എണ്ണ എന്നിവ ചേര്‍ക്കുന്നതിനാല്‍ ബിരിയാണിയിലെ കലോറി വളരെ ഉയര്‍ന്നു നില്‍ക്കുന്നു. കാര്‍ബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ അളവും കൂടുതലാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. കൊഴുപ്പ് അമിതമായി അടങ്ങിയതിനാല്‍ ബിരിയാണി കൊളസ്‌ട്രോളിന് കാരണമാകുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരും പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ ഉള്ളവരും ബിരിയാണി നിയന്ത്രിക്കണം. ഇതിനര്‍ത്ഥം ബിരിയാണി പൂര്‍ണമായി ഒഴിവാക്കണമെന്നല്ല. അമിതമായി ബിരിയാണി കഴിക്കരുത്, ഇത്തരം ഭക്ഷണം കഴിക്കുമ്പോള്‍ ശരീരിക വ്യായാമത്തില്‍ ഏര്‍പ്പെടുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രക്ഷിതാക്കള്‍ പുകവലിക്കുന്നത് കുട്ടികളിലെ വളര്‍ച്ച മുരടിപ്പിന് കാരണമാകും: ലോകാരോഗ്യ സംഘടന