Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല, കൊല്ലത്ത് വിവാഹസൽക്കാരത്തിനിടെ പൊരിഞ്ഞ അടി, നാല് പേർക്ക് പരിക്ക്

Biriyani Salad
വിവാഹസല്‍ക്കാരത്തില്‍ സലാഡ് നല്‍കാത്തതിന്റെ പേരില്‍ കൊല്ലത്ത് യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലെ കാറ്ററിങ്ങ തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് തല്ലില്‍ കലാശിച്ചത്. ഒട്ടേറെ പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
 
 വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ബിരിയാണിയ്‌ക്കൊപ്പം ചിലര്‍ക്ക് സലാഡ് കിട്ടിയില്ല. ഇതിന്റെ പേരില്‍ തര്‍ക്കം മൂത്തതോടെ യുവാക്കള്‍ ഇരുചേരിയിലുമായി തിരിഞ്ഞ് പാത്രങ്ങളുപയോഗിച്ച് ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇരു കൂട്ടരും ഇരവിപുരം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാങ്ങാൻ പ്ലാനുള്ളവർക്ക് കോളടിച്ചു, 70,000ത്തിൽ നിന്നും വീണ് സ്വർണ്ണവില