Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിങ്ങളുടെ പ്രായത്തിന് അനുസരിച്ചുള്ള രക്തസമ്മര്‍ദ്ദമാണോ നിങ്ങള്‍ക്കുള്ളത്, ഇക്കാര്യം അറിയണം

20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍ ആണ് വേണ്ടത് 31നും നാല്‍പതിനും ഇടയില്‍

Doctors, Medical Prescription should be readable, Medical List, Medicine Note

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 ജൂലൈ 2025 (14:54 IST)
പ്രായം കൂടുന്നതിനനുസരിച്ച് ആളുകളുടെ ഷുഗര്‍ ലെവലിലും ബ്ലഡ് പ്രഷറിലും വ്യത്യാസങ്ങള്‍ വരും. 20നും 30നും ഇടയില്‍ പ്രായമുള്ളവരില്‍ 120/ 80mmHg ബ്ലഡ് പ്രഷര്‍ ആണ് വേണ്ടത് 31നും നാല്‍പതിനും ഇടയില്‍ പ്രായമുള്ളവരില്‍ 122/ 82mmHg ആണ് വേണ്ടത് 4150 നും ഇടയില്‍ പ്രായമുള്ളവരില്‍ 124 /84mmHg ആണ് വേണ്ടത് 5160 പ്രായമുള്ളവരില്‍ 126/ 86mmഒഴ ആണ് വേണ്ടത്. 
 
60ന് മുകളില്‍ പ്രായമുള്ളവരില്‍ 130 88 mmHg ആണ് ഉണ്ടായിരിക്കേണ്ടത്. അതേസമയം രക്തസമ്മര്‍ദ്ദം 140/90mmHg ആകുകയോ അതിനു മുകളില്‍ പോവുകയോ ചെയ്താല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ആണെന്നാണ് അര്‍ത്ഥം. ഇത് ഹൃദ്രേഗങ്ങള്‍ക്കും സ്‌ട്രോക്കിനും കാരണമാകാം. അതേസമയം രക്തസമ്മര്‍ദ്ദം 90/ 60mmHg ആണെങ്കില്‍ താഴ്ന്ന രക്തസമ്മര്‍ദ്ദം എന്നാണ് അര്‍ത്ഥം.
 
അതേസമയം രക്തത്തിലെ പഞ്ചസാരയുടെ അളവ് ആളുകളുടെ ആരോഗ്യത്തെയും പ്രായത്തെയും അനുസരിച്ചിരിക്കും. സാധാരണയായി 70 -100 ഇടയിലാണ് ഷുഗര്‍ ലെവല്‍ വേണ്ടത്. ഇത് ആഹാരം കഴിച്ച് 8 മണിക്കൂറിനു ശേഷമുള്ള കണക്കാണ്. 100- 25നും ഇടയിലാണെങ്കില്‍ പ്രീ ഡയബറ്റിക് എന്നാണ് അര്‍ത്ഥം. 126ന് മുകളിലാണെങ്കില്‍ പ്രമേഹത്തിന്റെ സാധ്യതയാണ് കാണുന്നത്. അതേ സമയം 200 മുകളിലാണെങ്കില്‍ അടിയന്തരമായി മരുന്ന് ചികിത്സ ആരംഭിക്കണം എന്നാണ് അര്‍ത്ഥം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വെറും വയറ്റില്‍ കഴിച്ചാല്‍ അസിഡിറ്റി; പഴങ്ങളും പണിതരും !