പല്ലുകള്‍ ആരോഗ്യത്തോടെ നിലനില്‍ക്കണോ? ബ്രഷ് ചെയ്യേണ്ടത് ഇങ്ങനെ

ദിവസത്തില്‍ രണ്ട് നേരം നിര്‍ബന്ധമായും പല്ലുകള്‍ വൃത്തിയാക്കണം

രേണുക വേണു
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (12:21 IST)
പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യമുള്ള പല്ലുകള്‍ നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും. നന്നായി ബ്രഷ് ചെയ്യുകയാണ് പല്ലുകള്‍ ആരോഗ്യത്തോടെ സൂക്ഷിക്കാന്‍ പ്രധാനമായും ചെയ്യേണ്ട കാര്യം. എന്നാല്‍ എങ്ങനെയാണ് ബ്രഷ് ചെയ്യേണ്ടത് എന്നുകൂടി അറിഞ്ഞിരിക്കണം. 
 
ദിവസത്തില്‍ രണ്ട് നേരം നിര്‍ബന്ധമായും പല്ലുകള്‍ വൃത്തിയാക്കണം. കിടക്കുന്നതിനു മുന്‍പ് ബ്രഷ് ചെയ്യേണ്ടത് അത്യാവശ്യമാണ്. കിടക്കുന്നതിനു മുന്‍പ് പല്ല് തേയ്ക്കാത്തവരില്‍ മോണ പഴുപ്പ്, പല്ലില്‍ കറ, പല്ലുകള്‍ ദ്രവിക്കല്‍ എന്നിവ കാണപ്പെടുന്നു. മധുരമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, നോണ്‍ വെജ് ഭക്ഷണങ്ങള്‍ എന്നിവ കഴിച്ചാല്‍ ഉടന്‍ പല്ല് തേയ്ക്കുന്നത് നല്ല കാര്യമാണ്. ഭക്ഷണ അവശിഷ്ടങ്ങള്‍ പല്ലിനിടയില്‍ തങ്ങി നില്‍ക്കുമ്പോള്‍ പല്ലിന്റെ ഇനാമല്‍ നശിപ്പിക്കുന്ന ബാക്ടീരിയകളുടെ സ്വാധീനം പെരുകുന്നു. 
 
പല്ലിന്റെ ആരോഗ്യത്തിനു നന്നായി വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. മധുരമുള്ള ഭക്ഷണ സാധനങ്ങളും പാനീയങ്ങളും കുറയ്ക്കണം. മൂന്നോ നാലോ മാസം കൂടുമ്പോള്‍ ടൂത്ത് ബ്രഷ് മാറ്റണം. സിഗരറ്റ് മറ്റ് പുകയില ഉത്പന്നങ്ങള്‍ എന്നിവ ഉപയോഗിക്കുന്നവരുടെ പല്ലുകള്‍ വേഗം നശിക്കുന്നു. 
 
രണ്ട് മിനിറ്റെങ്കിലും നിര്‍ബന്ധമായും പല്ല് തേയ്ക്കണമെന്നാണ് അമേരിക്കന്‍ ഡെന്റല്‍ അസോസിയേഷന്‍ പറയുന്നത്. വായയുടെ എല്ലാ ഭാഗത്തേക്കും ബ്രഷ് എത്തുന്ന രീതിയില്‍ ആയിരിക്കണം പല്ല് തേയ്ക്കേണ്ടത്. പല്ലുകള്‍ക്കിടയില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഇരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ബ്രഷ് മുക്കിലും മൂലയിലും എത്തിയിരിക്കണം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിയേറ്ററുകളിൽ തകർത്തോടിയ സൂപ്പർഹിറ്റുകൾ ഒടിടിയിലേക്ക്, വാഴ 2 , മോഹിനിയാട്ടം വീട്ടിലിരുന്ന് കാണാം

Drishyam 3 Trailer: ദൃശ്യം ട്രെയ്‌ലർ നാളെ

ഇത് കോവിഡ് പോലെയല്ല, ഇന്‍ഫ്‌ലുവന്‍സയുമല്ല: ഹാന്റവൈറസ് ബാധയെക്കുറിച്ച് ലോകാരോഗ്യ സംഘടന

'ന്യൂക്ലിയാര്‍ ബ്ലാക്ക്മെയില്‍ നടക്കില്ല': ഓപ്പറേഷന്‍ സിന്ദൂര്‍ വാര്‍ഷിക വേളയില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ

ഈ എട്ടുഭക്ഷണങ്ങള്‍ രക്തം ശുദ്ധീകരിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് എബോള; പ്രാരംഭ ലക്ഷണങ്ങള്‍ അറിയണം

3.7 ലക്ഷം രൂപ വിലയുള്ള പുതിയ കാന്‍സര്‍ കുത്തിവയ്പ്പ് ആരംഭിച്ച് ഇന്ത്യ; വില കൂടാന്‍ കാരണം ഇതാണ്

ഒരുമാസം പഞ്ചസാര കഴിക്കാതിരുന്നുനോക്കു, അത്ഭുതങ്ങള്‍ സംഭവിക്കും!

ശ്വാസം മുട്ടിന് കാരണമാകുന്ന ആറു ഭക്ഷണങ്ങള്‍ ഇവയാണ്

എന്തുകൊണ്ടാണ് നായ്ക്കള്‍ ചിലരുടെ നേരെ മാത്രം കുരയ്ക്കുന്നത്? കാരണം ഇതാണ്

അടുത്ത ലേഖനം
Show comments