ദിവസവും ക്ലാസ്സില്‍ പറഞ്ഞുതരുന്നത് വീട്ടില്‍ വന്ന് പഠിക്കുന്ന ശീലമുണ്ടോ ?കൃത്യമായി പഠിച്ച് മുന്നേറാന്‍ ആഗ്രഹിക്കുന്ന ആളാണോ നിങ്ങള്‍ ? വിദ്യാര്‍ത്ഥികള്‍ മുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ വരെ പല പ്രായത്തിലുള്ളവര്‍ക്ക് പഠിച്ചതൊക്കെ ഓര്‍മ്മയില്‍ നിര്‍ത്താന്‍ ഒരു വഴിയുണ്ട്.
എന്താണോ പഠിക്കുന്നത് ആ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ചെറിയ കുറിപ്പുകള്‍ എഴുതി സൂക്ഷിക്കുന്നത് വളരെ നല്ലതാണ്. എഴുതി വയ്ക്കുന്നത് നന്നായി ഓര്‍ത്തിരിക്കാനും പെട്ടെന്ന് റിവൈസ് ചെയ്യാനും സഹായിക്കും.
ആവര്‍ത്തിച്ച് വായിക്കുന്നത് പഠിക്കുന്ന കാര്യം മറന്നു പോകാതിരിക്കാന്‍ നിങ്ങളെ സഹായിക്കും.കൂടാതെ ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഗുണകരമാണ്.
പഠിക്കുന്നതിനിടയ്ക്ക് കൃത്യമായ ഇടവേളകള്‍ എടുക്കാന്‍ മറക്കല്ലേ. ഓര്‍മ്മശക്തിക്ക് പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യം ഇതാണ്.ഇടവേളയില്ലാതെ ക്ഷീണത്തോടെ ഇരുന്ന് പഠിക്കുന്നത് പഠിച്ച കാര്യങ്ങള്‍ പെട്ടെന്ന് മറന്നു പോകാന്‍ കാരണമാകും.