ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ഓര്‍മ്മകള്‍ ഏകീകരിക്കാനും ഓര്‍മ്മ മെച്ചപ്പെടുത്താനും നന്നായി ഉറങ്ങേണ്ടത് പ്രധാനമാണ്. അതിനാല്‍ തന്നെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ ദിവസവും ഏഴു മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.
വ്യായാമം ചെയ്യുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കും. അതുകൊണ്ടുതന്നെ ദിവസവും ഒരു 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കണം.
മാനസിക സമ്മര്‍ദ്ദം ഓര്‍മ്മക്കുറിപ്പിന് കാരണമായേക്കാം. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം നിയന്ത്രിക്കാനായി ധ്യാനം, ആഴത്തിലുള്ള ശ്വസനം, യോഗ തുടങ്ങിയവ പരിശീലിക്കാം.
ആന്റിഓക്‌സിഡന്റുകള്‍, ഒമേഗ-3, വിറ്റാമിനുകള്‍ എന്നിവയൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തലച്ചോറിനെ ഉത്തേജിപ്പിക്കാനായി പസിലുകള്‍ ചെയ്യുന്നതും വായിക്കുന്നതും പുതിയ കാര്യങ്ങള്‍ പഠിക്കുന്നതും നല്ലതാണ്. ഇത് തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കും.