Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ ക്യാരറ്റ്

മുഖത്തെ ചുളിവുകളും കറുത്ത പാടുകളും അകറ്റാൻ ക്യാരറ്റ്
, ഞായര്‍, 21 മാര്‍ച്ച് 2021 (21:16 IST)
ധാരാളം ഔഷധഗുണങ്ങളുള്ള പച്ചക്കറികളിലൊന്നാണ് ക്യാരറ്റ്. കണ്ണിന്റെ ആരോഗ്യത്തിന് ക്യാരറ്റ് വളരെ നല്ലതാണെന്ന് പറയുമ്പോഴും ക്യാരറ്റിന്റെ മറ്റൊരു ഗുണം അത്ര ചർച്ചയാവാറില്ല. കണ്ണിന് മാത്രമല്ല ചർമത്തിനും ക്യാരറ്റിന്റ ഉപയോഗം വളരെ നല്ലതാണ്.
 
വിറ്റാമിൻ എ, പൊട്ടാസ്യം, മറ്റ് ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ ക്യാരറ്റ് ഫേസ്‌പാക്കുകൾ ചർമ്മത്തിലെ കറുത്ത പാടുകൾ അകറ്റാനും മുഖത്തിന് തിളക്കം നൽകാനും സഹായിക്കും. ഇത്തരം ഫേസ്‌പാക്കുകൾ വീടുകളിലും പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ ഒരു ഫേസ്‌പാക്ക് നമുക്ക് പരിചയപ്പെടാം.
 
ഒരു പകുതി ക്യാരറ്റ് അരച്ചെടുക്കുക. ഒരു ടീസ്പൂൺ തേനും ഒരു ടീസ്പൂൺ പാലും ഇതോടൊപ്പം ചേർത്ത് നന്നായി യോജിപ്പിക്കുക.ഈ മിശ്രിതം മുഖത്തു പുരട്ടി 15 മിനിറ്റിനുശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നത് ചർമ്മത്തിനും മൃദുത്വം നൽകാനും ചുളിവുകൾ അകറ്റാനും സഹായിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 43,846 പേർക്ക് രോഗം സ്ഥിരീകരിച്ചു