Publish Date: Sun, 21 Mar 2021 (11:26 IST)
Updated Date: Sun, 21 Mar 2021 (11:28 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 22,956 പേർ രോഗമുക്തരായപ്പോൾ കഴിഞ്ഞ ദിവസം 197 മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്ന രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു. ഇതുവരെ 1,59,755 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. 4,46,03,841 പേർക്ക് ഇതുവരെ പ്രതിരോധ കുത്തിവെയ്‌പ്പ് നൽകി.