ഒരു കാരണവശാലും പകല്‍ മദ്യപിക്കരുത്
ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും
സംസ്ഥാനത്ത് വേനല്‍ ചൂട് കനക്കുകയാണ്. ചൂടിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പകല്‍ സമയങ്ങളിലെ മദ്യപാനം. ചൂട് കാലത്ത് ഒരു കാരണവശാലും പകല്‍ സമയങ്ങളില്‍ മദ്യപിക്കരുത്.
ഏത് കാലാവസ്ഥയില്‍ ആണെങ്കിലും മദ്യം ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാക്കും. ചൂട് കൂടുതല്‍ ഉള്ള സമയത്ത് മദ്യപിക്കുമ്പോള്‍ നിര്‍ജലീകരണത്തിന്റെ അളവ് ഉയരും. അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് നിങ്ങളുടെ ശരീരം വളരെ ക്ഷീണിതമായിരിക്കും. അതിനൊപ്പം മദ്യപിക്കുക കൂടി ചെയ്താല്‍ ശരീരം തളരുന്നതു പോലെ തോന്നും.
പകല്‍ സമയത്തെ മദ്യപാനം ചിലരില്‍ രക്തസമ്മര്‍ദ്ദം ഉയരാന്‍ കാരണമാകും. പകല്‍ സമയങ്ങളിലെ മദ്യപാനം ഹാങ് ഓവര്‍ വര്‍ധിപ്പിക്കുകയും ശരീരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.