Select Your Language

Notifications

webdunia
webdunia
webdunia
webdunia

35 കഴിഞ്ഞവരാണോ നിങ്ങള്‍, ചെറുപ്പം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം

35 കഴിഞ്ഞവരാണോ നിങ്ങള്‍, ചെറുപ്പം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം
, ചൊവ്വ, 18 ജൂലൈ 2023 (19:16 IST)
പ്രായം 50 ആയാലും 30 കാരനോ, കാരിയെയോ പോലെ നടക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മള്‍ എല്ലാവരും. എന്നാല്‍ ഇന്ന് ഒരു 35 വയസ് കഴിഞ്ഞതും പല തരം ആരോഗ്യപ്രശ്‌നങ്ങളും ഒപ്പം പ്രായാധിക്യം തോന്നിക്കുന്നതും നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നുണ്ട്. കഴിയുന്നത്ര പ്രായം കുറച്ച് ചെറുപ്പം നിലനിര്‍ത്താനാണ് നാം എപ്പോഴും ശ്രമിക്കുന്നത്. 35 വയസ്സ് കഴിഞ്ഞ് പ്രായാധിക്യം അലട്ടുന്നവരാണ് നിങ്ങളെങ്കില്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാം.
 
ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറഞ്ഞ മധുരകിഴങ്ങാണ് ഇതിന് ഗുണം ചെയ്യുന്ന ഭക്ഷണം. വൈറ്റമിനുകളുടെയും ആന്റി ഓക്‌സിഡന്റുകളുടെയും ഒരു കലവറ കൂടിയാണ് മധുരകിഴങ്ങ്.മുടികൊഴിച്ചില്‍ തടയുന്നതിന് മുഖത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നതിന് മധുരകിഴങ്ങ് സഹായിക്കും. നമ്മുടെ നാട്ടിലെ മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍ ലഭിക്കുന്ന കറുത്ത പയറാണ് പ്രായാധിക്യം കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. പതിവായി ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സറിനെയും സ്ത്രീകളിലെ സ്തനാര്‍ബുധത്തെയും ചെറുക്കുന്നു. ചര്‍മം തൂങ്ങിപോകുന്നതിനെ തടയുന്നു.
 
ബ്രോക്കോളിയില്‍ വൈറ്റമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. ചെറുപ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന വഴുതനയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം. കോശങ്ങളിലെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മത്തിന്റെ ആരോഗ്യത്തിനും വഴുതന നല്ലതാണ്. ബീറ്റ്‌റൂട്ട് രക്തം വര്‍ധിപ്പിക്കുന്നതിനൊപ്പം പ്രൊബയോട്ടിക് ആയി പ്രവര്‍ത്തിക്കുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. മത്തി,അയല, ചൂര തുടങ്ങിയ മത്സ്യങ്ങളിലടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡ് തലച്ചോറിലെ ഏയ്ജിംഗ് പക്രിയയെ ചെറുക്കുന്നു.
 
അവക്കാഡോയാണ് ഗുണം ചെയ്യുന്ന മറ്റൊരു ഭക്ഷണം. ഇത് ഗുണകരമായ കൊഴുപ്പ് ശരീരത്തിന് നല്‍കും. കടലയാണ് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണം.മസിലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഇത് സഹായിക്കുന്നു. പ്രായം ചെല്ലുമ്പോള്‍ കോശങ്ങളിലെ ഘടനയില്‍ വരുന്ന മാറ്റമാണ് പ്രായം തോന്നിപ്പിക്കുന്നതില്‍ മറ്റൊരു കാരണം. ഈയൊരു മാറ്റം കോശങ്ങളില്‍ നടക്കുന്നത് ചെറുക്കുവാന്‍ ഇഞ്ചി വളരെ നല്ലതാണ്. ഇഞ്ചി ചതച്ച ചായക്കൊപ്പം കഴിക്കുന്നത് ശരീരത്തിലെ ഫ്‌ളാവിനോയ്ഡ്‌സിന്റെ അളവ് ഉയര്‍ത്തുന്നു. കോളി ഫ്‌ളവറാണ് നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട മറ്റൊരു ഭക്ഷണം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സന്ധിവേദന പതിവായി ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ ചെയ്യാം