പേരയ്ക്കയുടെ ഗുണങ്ങള്‍ അറിയുമോ?

പേരയ്ക്ക കഴിക്കുന്നത് വിറ്റാമിന്‍ സി ശരീരത്തിലെത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു

രേണുക വേണു
ബുധന്‍, 26 മാര്‍ച്ച് 2025 (12:37 IST)
നമ്മുടെ നാട്ടില്‍ വളരെ സുലഭമായി ലഭിക്കുന്ന പഴങ്ങളില്‍ ഒന്നാണ് പേരയ്ക്ക. വിറ്റാമിന്‍ എ,ബി,സി എന്ന് തുടങ്ങി ധാരാളം വിറ്റാമിനുകളും മിനറലുകളും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്നു. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പേരയ്ക്ക ഒരു പരിഹാരമാണ്. നന്നായി കഴുകിയ ശേഷം തൊലിയോടു കൂടി പേരയ്ക്ക കഴിക്കുന്നതാണ് നല്ലത്. 
 
പേരയ്ക്ക കഴിക്കുന്നത് വിറ്റാമിന്‍ സി ശരീരത്തിലെത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ഓറഞ്ചിനേക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി പേരയ്ക്കയിലുണ്ട്. ദിവസവും ഒരു പേരയ്ക്ക തൊലി കളയാതെ കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും. പേരയ്ക്കയിലുള്ള ഫൈബറാണ് ഇതിന് കാരണം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമുള്ള പേരയ്ക്ക പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു.
 
ഹൃദയത്തിന്റെ ആരോഗ്യത്തിനും പേരയ്ക്ക ഉത്തമമാണ്. മലബന്ധം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പേരയ്ക്ക സഹായിക്കുന്നു. കൂടാതെ പേരയ്ക്കയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. പേരയ്ക്കയിലെ വിറ്റാമിന്‍ ബി 9 ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. പേരയ്ക്കയിലെ വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി3 എന്നിവ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉള്ളിയിലെ കറുത്ത പാടുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് കഴിക്കുന്നത് സുരക്ഷിതമാണോ?

25 വയസ്സിനു ശേഷം ഉയരം കൂടുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

ചര്‍മത്തിലെ ഈ മാറ്റങ്ങള്‍ ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം

കാലാവധി കഴിഞ്ഞ കോണ്ടം ഉപയോഗിച്ചാൽ സംഭവിക്കുന്നത്...

രാത്രി ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നത് നല്ലതോ?

അടുത്ത ലേഖനം
Show comments