Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടിച്ചത് കുറച്ച് കൂടിപ്പോയോ? പേടിക്കേണ്ട ഹാങ് ഓവർ മാറ്റാനുള്ള ചില പൊടിക്കൈകളിതാ

കുടിച്ചത് കുറച്ച് കൂടിപ്പോയോ? ഹാങ് ഓവർ മാറ്റാനുള്ള ചില പൊടിക്കൈകളിതാ

കുടിച്ചത് കുറച്ച് കൂടിപ്പോയോ? പേടിക്കേണ്ട ഹാങ് ഓവർ മാറ്റാനുള്ള ചില പൊടിക്കൈകളിതാ
, ശനി, 16 ജൂണ്‍ 2018 (14:38 IST)
ഓരോ ദിവസവും ആഘോഷകരമാക്കാൻ മലയാളികൾക്ക് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട. ആഘോഷത്തിൽ മദ്യം നിർബന്ധവും ആയിരിക്കും. ഇടയ്‌ക്ക് മാത്രം മദ്യപിക്കുന്നവരും ഈ ആഘോഷത്തിൽ പങ്കെടുക്കുകയും ചെയ്യും. എന്നാൽ മദ്യപിച്ചാൽ എല്ലാവരുടേയും ശരീര പ്രകൃതം ഒരുപോലെ ആയിരിക്കണമെന്നില്ല. പെട്ടെന്ന് 'കിക്ക്' ആകുന്നവരും ഉണ്ട്. ഇങ്ങനെ ആകുന്നവർക്കാണ് എളുപ്പത്തിൽ പണി കിട്ടുകയും ചെയ്യുക. എന്നാൽ മദ്യപിച്ചതിന് ശേഷമുള്ള ഈ ക്ഷീണം മാറ്റാൻ ചില വഴികളുണ്ട്. എന്തൊക്കെയെന്നാല്ലേ...
 
മദ്യപിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടുതന്നെ കഴിവതും മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്. കുറച്ച് സമയത്തേക്ക് മാത്രം നമ്മെ മറ്റൊരു കോലത്തേക്ക് എത്തിക്കാൻ മദ്യപാനത്തിന് കഴിയുമെങ്കിലും ഇതിന് പിറകിൽ അപകടങ്ങൾ ഏറെയാണ്. മദ്യപിച്ചതിന് ശേഷം നന്നായി വെള്ളം കുടിക്ക്ആൻ ശ്രമിക്കുക. മദ്യപിക്കുന്നതിലൂടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കുറയുകയും നമുക്ക് പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. 
 
ഓറഞ്ച് ജ്യൂസോ തേനോ കഴിക്കുന്നതും നല്ലതാണ്. വൈറ്റമിൻ ധാരാളമടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കാൻ സഹായിക്കും. ഇതിലൂടെ ചർദ്ദിയ്‌ക്കാനുള്ള തോന്നൽ മാറുകയും ചെയ്യും. തേനിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന്റെ സന്തുലിതാവസ്ഥ തിരികെ തരാന്‍ പര്യാപ്തമാണ്. കൂടാതെ മദ്യപിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴങ്ങളോ കഴിക്കുന്നതും നല്ലതാണ്. രാവിലെ ഉണർന്നതിന് ശേഷമുള്ള വ്യായാമവും ക്ഷീണം മാറ്റാൻ ഉത്തമമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മഴയും ഡ്രൈവിങ്ങും !- അതൊരു നല്ല കോം‌മ്പിനേഷനാണ്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ