Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

അച്ചടക്ക ലംഘനം; കേന്ദ്ര സർവകലാശാലയിൽ നിന്ന് 4 വിദ്യാർത്ഥികളെ പുറത്താക്കി

കേന്ദ്ര സർവകലാശാലയിൽ നിന്ന് 4 വിദ്യാർത്ഥികളെ പുറത്താക്കി

Central university hostel
കാഞ്ഞങ്ങാട് , തിങ്കള്‍, 21 മെയ് 2018 (14:16 IST)
അച്ചടക്ക ലംഘനത്തെതുടർന്ന് കേന്ദ്രസർവകലാശാലാ ഹോസ്‌റ്റലിൽ നിന്ന് നാലു വിദ്യാർത്ഥികളെ പുറത്താക്കി. അർദ്ധരാത്രി മദ്യപിച്ച് ഹോസ്‌റ്റലിൽ എത്തിയെന്നും, ഹോസ്‌റ്റലിനകത്തേക്ക് പ്രവേശിപ്പിക്കാതിരുന്നാൽ അനാവശ്യ ചുമരെഴുത്ത് നടത്തിയെന്നും അധികൃതർ പറഞ്ഞു.
 
എന്നാൽ ഹോസ്‌റ്റലിൽ നിന്ന് പുറത്താക്കിയ നടപടി പ്രതിഷേധാർഹമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പറയാനുള്ളത് കേൾക്കാൻ അധികൃതർ തയ്യാറായില്ലെന്നും മുന്നറിയിപ്പ് നൽകാതെ പുറത്താക്കിയത് തെറ്റാണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
 
ദൃശ്യങ്ങൾ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിൽ ശക്തമായ തെളിവുള്ളതിനാൽ മെമ്മോ കൊടുക്കേണ്ടതില്ലെന്ന് രജിസ്‌ട്രാർ ഡോ.എ. രാധാകൃഷ്‌ണൻ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദ മേഖലകൾ രൂപപ്പെടുന്നു; ആശങ്കയിൽ തീരപ്രദേശം