Publish Date: Thu, 08 Oct 2020 (14:25 IST)
Updated Date: Thu, 08 Oct 2020 (14:27 IST)
കണ്ണിനടിയിലെ കറുപ്പ് പലരുടെയും സൗന്ദര്യത്തിന് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നത് സത്യമാണ്. ബ്യൂട്ടിപാര്‍ലറുകളില്‍ പോകാതെ തന്നെ ഇത്തരം കറുപ്പുകള്‍ നീക്കം ചെയ്യാന്‍ സാധിക്കുമെന്ന് പലര്‍ക്കും അറിയില്ല. മഞ്ഞളും നാരങ്ങാ നീരും തക്കാളിയും ചേര്‍ത്ത മിശ്രിതം കറുപ്പുള്ള ഭാഗത്ത് തേച്ചാല്‍ ഇതിന് പരിഹാരം കിട്ടും.
കൂടാതെ കോട്ടണ്‍ തുണിയില്‍ റോസ് വാട്ടര്‍ നനച്ച് കറുപ്പുള്ള ഭാഗത്ത് വയ്ക്കുന്നത് കറുപ്പ് നിറം മാറാന്‍ സഹായിക്കും.