രാവിലെ എഴുന്നേറ്റ് കുറച്ച് ചൂടുവെള്ളം കുടിച്ചാല്‍ ഇതൊക്കെയാണ് ഗുണങ്ങള്‍

ശ്രീനു എസ്

വ്യാഴം, 9 ജൂലൈ 2020 (12:00 IST)
ജീവിത ശൈലി രോഗങ്ങളില്‍ പലരും നേരിടുന്ന വലിയ പ്രശ്നമാണ് മലബന്ധം. മലബന്ധം മറ്റുപല രോഗങ്ങള്‍ക്കും വഴിവച്ചേക്കാം. എന്നാല്‍ ഇത് നീങ്ങികിട്ടുന്നതിന് ഉത്തമ മാര്‍ഗമാണ് രാവിലെ എഴുന്നേറ്റ് ചെറുചൂടുവെള്ളം കുടിക്കുന്നത്. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രക്രിയ ശരിയായരീതിയില്‍ നടക്കുന്നതിനും സഹായിക്കും. മലബന്ധം മാറാന്‍ അല്‍പം വെള്ളം കുടിച്ച ശേഷം യോഗയോ മറ്റുവ്യായാമങ്ങളോ ചെയ്യുന്നതും നല്ലതാണ്.
 
നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും. പഴം പച്ചക്കറികള്‍ ആഹാരത്തില്‍ കൂടുതല്‍ ഉല്‍പെടുത്തുന്നതും മലബന്ധം തടയും. ചോക്ലേറ്റ് കഴിക്കുന്നത് ഈ രോഗം ഉണ്ടാകുന്നതിന് കാരണമാണ്. അതിനാല്‍ ചോക്ലേറ്റ് കഴിക്കുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കുന്നതാണ് നല്ലത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുടികൊഴിച്ചിലിനും താരനും കറ്റാര്‍വാഴയിലൂടെ പരിഹാരം കാണാം