മുടികൊഴിച്ചിലിനും താരനും കറ്റാര്‍വാഴയിലൂടെ പരിഹാരം കാണാം

ശ്രീനു എസ്

വ്യാഴം, 9 ജൂലൈ 2020 (11:56 IST)
ചെറുപ്പക്കാരുമുതല്‍ സകലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. സ്വാഭാവികമായും അതിനോടൊപ്പം താരനും വില്ലനായിവരും. മുടികൊഴിച്ചിലിന് കെമിക്കലുകലുകളാണ് പലരും പരിഹാരമായി കാണുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് നാം നേരിടേണ്ടി വരും. ഇതിന്റെയൊന്നും ആവശ്യമില്ലാതെ കേശസംരക്ഷണത്തിന് ഉത്തമ മാര്‍ഗമാണ് കറ്റാര്‍ വാഴയുടെ ജെല്‍. ഇത് തലയോട്ടിക്ക് തണുപ്പും ഈര്‍പ്പവും പ്രദാനം ചെയ്യുന്നു. ഇതുവഴി താരനും അകന്നുനില്‍കും.
 
കറ്റാര്‍വാഴ കഷണ്ടിക്ക് നല്ലതാണ്. ഇതിന്റെ ജെല്ലിനോടൊപ്പം കുറച്ച് തൈരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുന്നത് തലയിലുണ്ടാകുന്ന ചെറിയ കുരുക്കളെ മാറ്റാന്‍ സഹായിക്കും. തലയില്‍ തണുപ്പും കിട്ടും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അടുത്ത ഫെബ്രുവരിയോടെ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകും, കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് പഠനം