മുഖം സംരക്ഷിക്കാൻ തേനും തുളസി നീരും മാത്രം മതി!
മുഖം സംരക്ഷിക്കാൻ തേനും തുളസി നീരും മാത്രം മതി!
മുഖ സൗന്ദര്യത്തിന് പലതും പരീക്ഷിച്ച് മടുത്തവരായിരിക്കും നമ്മളിൽ പലരും. ഇങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് പല വഴികളും പരീക്ഷിച്ച് ഒഴിഞ്ഞവരോട്, ഇതാ ഏറ്റവും എളുപ്പത്തിൽ നിങ്ങളുടെ മുഖം കാത്തുസൂക്ഷിക്കാൻ ഒരു പൊടിക്കൈ. പണച്ചിലവില്ലാതെ വീട്ടിൽ നിന്നുതന്നെ നമുക്ക് സൗന്ദര്യം കൂട്ടാം.
തികച്ചും പ്രകൃതിദത്തമായ തേനും തുളസിനീരും ഉപയോഗിച്ചാൽ ക്രീമുകളും മറ്റും വാങ്ങി പണം കളയേണ്ടി വരില്ല എന്ന് ഉറപ്പാണ്.
തുളസിയില ആരോഗ്യത്തിനും സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണെന്ന് നിങ്ങൾക്കറിയാം. അതുപോലെ തന്നെയാണ് തേനും.
അപ്പോൾ ഇവ രണ്ടും ഒരുമിച്ചാണെങ്കിലോ... എല്ലാവരുടേയും വീട്ടിൽ സുപരിചതമായവയാണ് ഇവ. ഇത് രണ്ടും ചേർന്നാൽ ബെസ്‌റ്റ് കോമ്പിനേഷനാണ്. അധികം ആർക്കും അറിയില്ല അത്. എങ്ങാനെ എന്നല്ലേ... തുളസി നല്ലപോലെ അരയ്‌ക്കുകയോ പിഴിയുകയോ ചെയ്‌ത് അതിന്റെ നീരെടുക്കുക അത് തേനിൽ മിക്‌സ് ചെയ്‌ത് മുഖത്ത് തേച്ച് പിടിപ്പിക്കുക.