Select Your Language

Notifications

webdunia
webdunia
webdunia
webdunia

How many eggs should you eat per day: ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ഫുഡ് ആന്റ് ഫങ്ഷന്‍ ജേണല്‍ നടത്തിയ പഠനപ്രകാരം ദിവസവും ഒന്നര മുട്ട കഴിക്കുന്നവര്‍ക്ക് മുട്ട പൂര്‍ണമായി ഒഴിവാക്കിയവരേക്കാള്‍ എല്ലുകള്‍ക്ക് ആരോഗ്യമുണ്ട്

How many eggs should you eat per day, Boiled Egg, health benefits of Egg, Egg and Health, ഒരു ദിവസം എത്ര മുട്ട കഴിക്കാം

രേണുക വേണു

, ചൊവ്വ, 19 ഓഗസ്റ്റ് 2025 (11:06 IST)
Boiled Egg

Egg health Benefits: പ്രോട്ടീന്‍ കലവറയാണ് മുട്ട. എന്നാല്‍ മുട്ട അമിതമായി കഴിച്ചാല്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ വരുമെന്ന തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. യഥാര്‍ഥത്തില്‍ ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാം? 
 
ഫുഡ് ആന്റ് ഫങ്ഷന്‍ ജേണല്‍ നടത്തിയ പഠനപ്രകാരം ദിവസവും ഒന്നര മുട്ട കഴിക്കുന്നവര്‍ക്ക് മുട്ട പൂര്‍ണമായി ഒഴിവാക്കിയവരേക്കാള്‍ എല്ലുകള്‍ക്ക് ആരോഗ്യമുണ്ട്. ദിവസവും മുട്ട പുഴുങ്ങിയത് കഴിക്കുന്നവരില്‍ എല്ലുകള്‍ക്ക് കൂടുതല്‍ ബലമുള്ളതായാണ് കാണപ്പെട്ടത്. 
 
പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം മൂന്ന് മുതല്‍ അഞ്ച് വരെ മുട്ട കഴിക്കാം. പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ശരീരത്തിനു കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു മുട്ടയില്‍ 6-7 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അമിനോ ആസിഡ്, വിറ്റാമിനുകളായ എ, ഡി, ഇ, ബി12 എന്നിവയും മുട്ടയില്‍ ഉണ്ട്. അതുകൊണ്ട് ദിവസവും മുട്ട പുഴുങ്ങി കഴിക്കാന്‍ ശ്രദ്ധിക്കുക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊണ്ടയില്‍ രോമം കുടുങ്ങിയാല്‍ എന്തുചെയ്യണം? നിങ്ങള്‍ക്കിങ്ങനെ ഉണ്ടായിട്ടുണ്ടോ?