Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടിലെ ടൈല്‍സ് വൃത്തിയാക്കേണ്ടത് എങ്ങനെ?

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്ളോര്‍ ബ്രഷ് ഉപയോഗിച്ച് തറ വൃത്തിയാക്കണം

വീട്ടിലെ ടൈല്‍സ് വൃത്തിയാക്കേണ്ടത് എങ്ങനെ?

രേണുക വേണു

, വ്യാഴം, 26 സെപ്‌റ്റംബര്‍ 2024 (12:36 IST)
ആഴ്ചയില്‍ ഒരിക്കലെങ്കിലും വീട്ടിലെ ഫ്ളോര്‍ ടൈല്‍സ് വൃത്തിയാക്കേണ്ടതാണ്. തറയില്‍ ബാക്ടീരിയകളും വൈറസുകളും തങ്ങി നില്‍ക്കാന്‍ സാധ്യത കൂടുതലാണ്. ഫ്ളോര്‍ ടൈല്‍സ് നന്നായി വൃത്തിയാക്കാന്‍ ഇതാ ചില ടിപ്സുകള്‍...! 
 
ആഴ്ചയില്‍ ഒരിക്കലെങ്കിലും ഫ്ളോര്‍ ബ്രഷ് ഉപയോഗിച്ച് തറ വൃത്തിയാക്കണം
 
വൃത്തിയാക്കലിന്റെ ഇടവേള കൂടും തോറും ടൈല്‍സില്‍ കറ പിടിക്കാന്‍ തുടങ്ങും
 
നന്നായി അടിച്ചുവാരി വൃത്തിയാക്കിയ ശേഷം മാത്രമേ ഫ്ളോര്‍ ക്ലീനിങ് തുടങ്ങാവൂ 
 
കറകള്‍ വൃത്തിയാക്കിയ ശേഷം ഉടന്‍ തന്നെ ആ സ്ഥലത്ത് ഉണങ്ങിയ തുണി കൊണ്ട് തുടയ്ക്കണം 
 
തറ വൃത്തിയാക്കുന്ന വെള്ളത്തില്‍ അരക്കപ്പ് വിനാഗിരി ഒഴിക്കുന്നത് നല്ലതാണ്. ടൈല്‍സിലെ കറ ഇളകാന്‍ അത് സഹായിക്കും 
 
വീട്ടിലേക്കു ആളുകള്‍ കയറിവരുന്ന ചവിട്ടുപടികള്‍ അവസാനം വൃത്തിയാക്കണം 
 
ടൈല്‍സ് തുടയ്ക്കാന്‍ ബേക്കിങ് സോഡ, അമോണിയ എന്നിവ വെള്ളത്തില്‍ ചേര്‍ക്കുന്നതും നല്ലതാണ് 
 
ടൈല്‍സ് നന്നായി ഉണങ്ങിയ ശേഷം മാത്രമേ അവിടെ പ്രവേശിക്കാനും സാധാരണ പോലെ നടക്കുകയും ചെയ്യാവൂ 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രമേഹം ഉള്ളവരാണോ? ഷുഗര്‍ നില പെട്ടെന്ന് കുറഞ്ഞാല്‍ എങ്ങനെ മനസ്സിലാക്കാം