Webdunia - Bharat's app for daily news and videos

Install App

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സ്പൂണ്‍ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും ശ്രദ്ധിക്കണം

രേണുക വേണു
ശനി, 4 ജനുവരി 2025 (16:30 IST)
കുട്ടികളുടെ പല്ലുകള്‍ അതിവേഗം കേടാകുന്നത് മാതാപിതാക്കളുടെ അശ്രദ്ധ കൊണ്ടാണ്. ചെറുപ്പം മുതലേ കുട്ടികളുടെ പല്ലുകള്‍ക്ക് സംരക്ഷണം നല്‍കണം. ഓരോ തവണ മുലപ്പാല്‍ കൊടുത്ത ശേഷവും തുണി കൊണ്ട് മോണ തുടയ്ക്കുക. മുലപ്പാലിന്റെ അവശിഷ്ടങ്ങള്‍ മണിക്കൂറുകളോളം മോണയില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് കുട്ടികളില്‍ ദന്ത രോഗങ്ങള്‍ക്ക് കാരണമാകും. ഓരോ തവണ ഉപയോഗിച്ച ശേഷവും ഈ തുണി ചൂടുവെള്ളത്തില്‍ കഴുകി സൂക്ഷിക്കുക. 
 
സ്പൂണ്‍ കൊണ്ട് ചെറിയ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. അമ്മമാര്‍ ഭക്ഷണത്തിന്റെ ചൂട് നോക്കാന്‍ സ്പൂണ്‍ കൊണ്ട് ആദ്യം കഴിച്ചു നോക്കുന്ന പതിവുണ്ട്. പിന്നീട് ആ സ്പൂണ്‍ ഉപയോഗിച്ചു തന്നെ കുട്ടികള്‍ക്കും ഭക്ഷണം കൊടുക്കും. അങ്ങനെ ചെയ്യരുത്, കാരണം അമ്മമാരുടെ വായില്‍ നിന്നുള്ള ബാക്ടീരിയ കുട്ടികളിലേക്ക് എത്താന്‍ ഇത് കാരണമാകും. 
 
അഞ്ച് വയസ് വരെയെങ്കിലും കുട്ടികള്‍ക്ക് മാതാപിതാക്കള്‍ തന്നെ പല്ല് തേപ്പിച്ചു കൊടുക്കണം. കുട്ടികള്‍ സ്വയം പല്ല് തേക്കുമ്പോള്‍ പൂര്‍ണമായി വൃത്തിയാകാന്‍ സാധ്യത കുറവാണ്. മധുര പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവ കുട്ടികള്‍ക്ക് അധികം നല്‍കരുത്, ഇത് പല്ലുകളെ അതിവേഗം നശിപ്പിക്കും. പച്ചക്കറികള്‍, ഫ്രൂട്ട്സ് എന്നിവയാണ് കുട്ടികള്‍ക്ക് ധാരാളമായി നല്‍കേണ്ടത്. രാത്രി കിടക്കുന്നതിനു മുന്‍പ് പല്ല് തേയ്ക്കാന്‍ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പഠിപ്പിക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികളുടെ പല്ല് കേടുകൂടാതെ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

തടി കുറയ്ക്കാന്‍ ചിയ സീഡ്‌സ് കഴിക്കാറുണ്ടോ? ഈ അസുഖമുള്ളവര്‍ ഒരിക്കലും കഴിക്കരുത്!

കുളിക്കുമ്പോൾ പതിവായി ചെയ്യുന്ന അബദ്ധങ്ങൾ

നിങ്ങളുടെ അസ്ഥികളില്‍ നിന്ന് ശബ്ദം കേള്‍ക്കാറുണ്ടോ

നല്ല പങ്കാളികളുടെ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments