പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 60-70 ആണ്

രേണുക വേണു
ബുധന്‍, 29 ഒക്‌ടോബര്‍ 2025 (13:55 IST)
Idli

പ്രമേഹം ഒരു ജീവിതശൈലി രോഗമാണ്. പ്രമേഹമുള്ളവര്‍ ഭക്ഷണ രീതിയില്‍ അതീവ ശ്രദ്ധ പാലിക്കണം. ശരീരത്തിലേക്ക് എത്തുന്ന ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയാണ് പ്രമേഹ രോഗികള്‍ ആദ്യം ചെയ്യേണ്ടത്. പ്രമേഹ രോഗികള്‍ പ്രഭാത ഭക്ഷണമായി പൊതുവെ കഴിക്കുന്ന ഒന്നാണ് ഇഡ്ഡലി. കലോറി കുറഞ്ഞതും പ്രോട്ടീന്‍ ധാരാളം അടങ്ങിയതുമായ ഇഡ്ഡലി ആരോഗ്യത്തിനു നല്ലതാണ്. ഫൈബര്‍, അയേണ്‍ എന്നിവയും ഇഡ്ഡലിയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറല്‍സും അതിവേഗം ആഗിരണം ചെയ്ത് പെട്ടന്ന് ദഹനം നടക്കുന്ന ഭക്ഷണം കൂടിയാണ് ഇഡ്ഡലി. 
 
ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് 60-70 ആണ്. ഒരു ഭക്ഷണ പദാര്‍ത്ഥത്തില്‍ നിന്ന് ശരീരം ആഗിരണം ചെയ്യുന്ന ഗ്ലൂക്കോസിന്റെ അളവാണ് ഗ്ലൈസെമിക് ഇന്‍ഡക്‌സ്. ഇഡ്ഡലിയുടെ ഗ്ലൈസെമിക് ഇന്‍ഡക്‌സ് പ്രമേഹ രോഗികളെ സംബന്ധിച്ചിടുത്തോളം അധികമാണ്. അതായത് ഇഡ്ഡലി അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. 
 
അരി കൊണ്ടുള്ള ഇഡ്ഡലിയേക്കാള്‍ റവ ഇഡ്ഡലിയാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്. ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ തന്നെ രണ്ടോ മൂന്നോ ഇഡ്ഡലി മാത്രം കഴിക്കുക. ഇഡ്ഡലി കഴിക്കുമ്പോള്‍ രണ്ട് ടീസ്പൂണ്‍ പഞ്ചസാരയോളം നമ്മുടെ ശരീരത്തിലേക്ക് എത്തുന്നുണ്ട്. ഇഡ്ഡലി കഴിക്കുമ്പോള്‍ അതിനൊപ്പം പച്ചക്കറികളും കഴിക്കാന്‍ ശ്രമിക്കുക. ഓട്‌സ്, റാഗി എന്നിവ ഉപയോഗിച്ചുള്ള ഇഡ്ഡലിയും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമേഹ രോഗികള്‍ക്കു ഇഡ്ഡലി നല്ലതാണോ?

ബാത്ത് ടവല്‍ രോഗകാരിയാകുന്നത് എങ്ങനെ? പ്രതിരോധിക്കാം

World Stroke Day 2025:സ്‌ട്രോക്ക് ലക്ഷണങ്ങൾ തിരിച്ചറിയൂ — ഓരോ സെക്കന്റും വിലപ്പെട്ടത്

ഇലയിലും പൂവിലും വേരിലും വരെ വിഷം; ആളെക്കൊല്ലും അരളി

ഈ ഭക്ഷണസാധനങ്ങള്‍ കുട്ടികള്‍ക്കു സ്ഥിരം നല്‍കാറുണ്ടോ? വേണം നിയന്ത്രണം

അടുത്ത ലേഖനം
Show comments