Idli Kadai Collection Report: ഇഡ്ലി കടൈ തിയേറ്ററിൽ ഹിറ്റടിക്കുമോ? കളക്ഷൻ റിപ്പോർട്ട് പുറത്ത്
ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.
ധനുഷ് രചനയും സംവിധാനവും നിർവഹിച്ച് നായകനായ ചിത്രമാണ് ഇഡ്‍ലി കടൈ. ധനുഷിന്റെ ഇഡ്‍ലി കടൈ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രവും ആയിരുന്നു. നിത്യ മേനൻ ആണ് ചിത്രത്തിലെ നായിക. തിരുച്ചിദ്രമ്പലം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ധനുഷ്- നിത്യ മേനൻ കോമ്പോ ഒന്നിക്കുന്ന ചിത്രവുമാണ് ഇത്.
ധനുഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. ശാലിനി പാണ്ഡേ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വണ്ടർബാർ ഫിലിംസ്, ഡോൺ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ആകാശ് ഭാസ്കരനും ധനുഷും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ഒക്ടോബർ ഒന്നിന് റിലീസ് ചെയ്‍ത ധനുഷ് ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം ഓപ്പണിംഗിൽ 10 കോടി രൂപയിലധികമാണ് നെറ്റ് കളക്ഷൻ നേടിയത്.
രണ്ടാം ദിവസം കാന്താര എത്തിയിട്ടും ചിത്രത്തിന്റെ കളക്ഷനിൽ വലിയ കുറവുണ്ടായിട്ടില്ല. മൂന്ന് ദിവസം പിന്നിടുമ്പോൾ 29.5 കോടി രൂപയാണ് ആഗോളതലത്തിൽ നിന്ന് ഇഡ്‍ലി കടൈ നേടിയിരിക്കുന്നത്. സംവിധാനം ധനുഷ് നിർവഹിച്ച ചിത്രങ്ങൾ തിയറ്ററുകളിൽ ശ്രദ്ധയാകർഷിച്ചവയാണ്.