Webdunia - Bharat's app for daily news and videos

Install App

മൂക്കടപ്പ് മാറാനും ഹൃദയാരോഗ്യത്തിനും സ്വയം‌ഭോഗം!

Webdunia
വ്യാഴം, 1 നവം‌ബര്‍ 2018 (22:06 IST)
കൌമാര പ്രായം മുതല്‍ കേട്ടും പരിചയിച്ചും വരുന്ന വാക്കാണ് സ്വയംഭോഗം എന്നത്. പലര്‍ക്കും ഇപ്പോഴും സ്വയംഭോഗത്തിന്‍റെ കാര്യത്തില്‍ സംശയങ്ങളുണ്ടാകാറുണ്ട്. അത് നല്ലതാണോ, ചെയ്യുന്നത് ശരീരത്തിന് ദോഷമാണോ തുടങ്ങിയ കാര്യങ്ങള്‍. ഏതൊരു പ്രവൃത്തിയേയും പോലെ സ്വയംഭോഗത്തിനും അതിന്റേതായ ഗുണദോഷങ്ങളുണ്ട്. മാനസിക പിരിമുറുക്കം മുതല്‍ മൂത്രാശയ കാന്‍സറിനെ തടയാന്‍ വരെ സ്വയംഭോഗത്താല്‍ സാധിക്കുമെങ്കില്‍ അമിതമായാല്‍ അത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
 
പല മതവിശ്വാസ പ്രകാരവും സ്വയംഭോഗം തെറ്റാണെന്ന് പഠിപ്പിക്കാറുണ്ട്. എന്നാല്‍ പലരും ലൈംഗികതാല്‍പര്യങ്ങള്‍ ഒരു പരിധി വരെ തൃപ്തിപ്പെടുത്താനുള്ള ഒരു വഴിയായാണ് സ്വയംഭോഗത്തെ കാണുന്നത്. ഇക്കാര്യത്തില്‍ സ്ത്രീ-പുരുഷ ഭേദമില്ലെങ്കിലും സ്വയംഭോഗത്തില്‍ ഏര്‍പ്പെടുന്നത് കൂടുതലും പുരുഷന്മാരാണ്. അതിനാല്‍ തന്നെ ഇതിന്റെ ഗുണദോഷങ്ങള്‍ കൂടുതലായും ബാധിക്കുന്നത് പുരുഷന്‍‌മാരെയായിരിക്കും.  
 
സ്വയംഭോഗം സ്‌ട്രെസ്‌ കാരണമാകുന്ന കോര്‍ട്ടിസോള്‍ എന്നൊരു ഹോര്‍മോണ്‍ പുറന്തള്ളാന്‍ സഹായിക്കും. ഇത്‌ സ്‌ട്രെസ്‌ കുറയ്‌ക്കും. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായകമായ ഹോര്‍മോണുകള്‍ സ്വയംഭോഗസമയത്ത്‌ ഉല്‍പാദിപ്പിക്കപ്പെടും. സ്വയംഭോഗം ചെയ്യുമ്പോള്‍ ഓക്‌സിടോസിന്‍ എന്നൊരു ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത്‌ വേദന കുറയ്‌ക്കും.
 
ശരീരത്തില്‍ എന്‍ഡോര്‍ഫിന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ സ്വയംഭോഗം കാരണമാകും. ഇത്‌ സന്തോഷം നല്‍കും. നല്ല ഉറക്കം ലഭിക്കാനും സ്വയംഭോഗം കാരണമാകും. റെസ്റ്റ്‌ലെസ്‌ ലെഗ്‌ സിന്‍ഡ്രോം എന്ന രോഗമുള്ളവര്‍ക്ക്‌ ഇതിനുള്ള പ്രതിവിധിയാണ്‌ സ്വയംഭോഗമെന്നു തെളിഞ്ഞിട്ടുണ്ട്‌. ഇത്‌ നാഡീവ്യൂഹങ്ങളെ സ്വാധീനിക്കുന്നതാണ്‌ കാരണം. പുരുഷന്മാരില്‍ ഉദ്ധാരണപ്രശ്‌നങ്ങള്‍ പരിഹരിക്കാനും സ്വയംഭോഗം നല്ലതാണ്‌.  
 
മൂക്കിലെ നാളികള്‍ വീര്‍ക്കുന്നത് തടയാന്‍ സ്വയംഭോഗ സമയത്തുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ സഹായിക്കും. ഇത്‌ മൂക്കടപ്പ്‌ പോലുള്ള പ്രശ്‌നങ്ങള്‍ തടയും. രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതു കൊണ്ട് ഹൃദയാരോഗ്യത്തിന് ഇത് നല്ലതാണ്. ബീജങ്ങളുടെ ചലനശേഷി വര്‍ദ്ധിപ്പിക്കുവാനും സ്വയംഭോഗം നല്ലതാണ്. സ്‌ത്രീകളില്‍ യൂറിനറി ട്രാക്‌റ്റ്‌ അണുബാധകള്‍ പരിഹരിക്കാനും സ്വയംഭോഗം സഹായിക്കും. സ്‌ത്രീകളില്‍ ഇത്‌ ഗര്‍ഭാശയമുഖത്തെ ബാക്ടീരിയകളെ പുറന്തള്ളാന്‍ സഹായിക്കും.
 
യൂറോജനൈറ്റല്‍ ട്രാക്‌റ്റിലെ ടോക്‌സിനുകള്‍ ക്യാന്‍സര്‍ കാരണമാകും. സ്വയംഭോഗം വഴി ഇത്തരം ടോക്‌സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടും. ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സ്വയംഭോഗം സഹായിക്കും. സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.
 
അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് കുഴപ്പം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.
 
ഇത്തരം ശീലത്തിന് അടിമപ്പെടുന്ന ചിലര്‍ക്കെങ്കിലും സാധാരണ രീതിയിലുള്ള ലൈംഗികജീവിതം സാധ്യമാകാതെ വരുന്നു. ഇത് ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തും. ഈ ശീലം പലരിലും നടുവേദന ഉണ്ടാക്കുന്നതായി കണ്ടുവരുന്നുണ്ട്. ഈ ശീലത്തിന് അടിമപ്പെടുന്ന ചിലരില്‍ ശീഘ്രസ്ഖലനം നടക്കുന്നതായി കണ്ടുവരുന്നു. ലൈംഗികതൃപ്തിക്കുവേണ്ടിയുള്ള കേവലമൊരു പ്രവൃത്തി എന്നതിനുപരിയായി ഇതിന് ആരോഗ്യവശങ്ങളും ദോഷങ്ങളുമുണ്ട് എന്ന് വ്യക്തമായില്ലേ. ഈ ശീലം അമിതമാകുന്നത് തടയാന്‍ മാനസികമായി കരുത്തു നേടിയെടുക്കുക മാത്രമാണ് പോംവഴി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

വെളുത്തുള്ളി രക്തസമ്മര്‍ദ്ദം കുറയ്ക്കുമോ

കുട്ടികളിലെ സ്വഭാവ വൈകല്യത്തിന്റെ എട്ടു പ്രധാന കാരണങ്ങള്‍

വീട്ടിൽ കറിവേപ്പിലയുണ്ടോ?, താരൻ മാറ്റാൻ പൊടിക്കൈകളുണ്ട്

ഈ 5 ലക്ഷണങ്ങള്‍ ഉണ്ടോ? നിങ്ങളുടെ പാന്‍ക്രിയാസ് ശരിയായി പ്രവര്‍ത്തിക്കുന്നില്ല!

നിങ്ങള്‍ ഒരു ഡെമിസെക്ഷ്വല്‍ ആണോ, എങ്ങനെ തിരിച്ചറിയാം

അടുത്ത ലേഖനം