നരച്ചമുടി പുറത്തുകാട്ടാൻ നമുക്കെല്ലാം മടിയാണ് അതിനാൽ മുടി കറുപ്പിക്കുന്നതിനായി പല അബദ്ധങ്ങളിലും നമ്മൾ ചെന്നുപെടാറുണ്ട്, മുടി കറുപ്പിക്കുന്നതിനായി വിപണിയിൽ ലഭിക്കുന്ന ഹെയർ ഡൈകളും ഓയിലുകളുമെല്ലാം ക്യാൻസറിന് വരെ കരണമാകുന്നതാണ് എന്നത് അറിയതെയാണ് പലരും അത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത്.
എന്നാൽ മുടി കറുപ്പിക്കാൻ പാർശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ മാർഗങ്ങളാണ് പ്രയോഗിക്കേണ്ടത്. അത്തരം ഒരു കൂട്ടിനെക്കുറിച്ചാണ് ഇനി പറയുന്നത്. നമ്മുടെ അടുക്കളകളിൽ എപ്പോഴും ഉണ്ടാകുന്ന നാരങ്ങക്ക് മുടി കറുപ്പിക്കുന്നതിന് പ്രത്യേക കഴിവാണുള്ളത്.
എങ്ങനെയണ് നാരങ്ങ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നത് എന്ന് നോക്കാം. നാലോ അഞ്ചോ നാരങ്ങ നന്നായി പിഴിയുക ഇതേ അളവിൽ വെള്ളം ചൂടാക്കി നാരങ്ങാനിരും വെള്ളവും നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തിലേക്ക് ഒരു ഓറഞ്ചിന്റെ നീര് പിഴിഞ്ഞതുകൂടി ചേർക്കുക. ശേഷം നന്നായി യോജിപ്പിച്ച് ഈമിശ്രിതം ഒരു സ്പ്രെയർ ബോട്ടിലേക്ക് മാറ്റുക.
എനി ഈ മിശ്രിതം എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. മിശ്രിതം അൽപാൽപമായി മുടിയിലേക്ക് സ്പ്രേ ചെയ്യുക. ഒന്ന് ചെറുതായി ഉണങ്ങിയ ശേഷം വീണ്ടും സ്പ്രേ ചെയ്യുക. ഇത്തരത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക. ശേഷം മുടിയിൽ ഒരു പ്ലാസ്റ്റിക് കവറിട്ട് മൂടി സൂര്യ പ്രകാശം നേരിട്ട് തലയിൽ കൊള്ളിക്കുക. മുടി കറുക്കുന്നത് കാണാം.