Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് പ്രതിഷ്ഠയുടെ ഭാവം കാരണമെന്ന് എൻ എസ് എസ്, ദേവന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് തന്ത്രി

സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തിയത് പ്രതിഷ്ഠയുടെ ഭാവം കാരണമെന്ന് എൻ എസ് എസ്, ദേവന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് തന്ത്രി
, ബുധന്‍, 6 ഫെബ്രുവരി 2019 (12:44 IST)
ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തുകൊണ്ടുള്ള ഹർജികളിൽ സുപ്രീം കോടതി വാദം തുടങ്ങി. കേസ് വാദം ആരംഭിച്ഛതോടെ എന്താണ് വിധിയിലെ പിഴവ് എന്ന് വ്യക്തമാക്കാൻ ചീഫ് ജെസ്റ്റിസ് രഞ്ജൻ ഗൊഗോയ് ആവശ്യപ്പെട്ടു. എൻ സ് എസിന്റെ വദമാണ് കോടതിയിൽ ആദ്യം നടന്നത്. പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും ദേവസ്വം ബോർഡ് നൽകിയ സാവകാശ ഹർജിയുമാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.
 
ഭരണഘടനയുടെ 12, 15, 17 അനുച്ഛേദങ്ങളുടെ ബന്ധം വിലയിരുത്തുന്നതിൽ കോടതിക്ക് പിഴച്ചു എന്നതാണ് എൻ എസ് എസ്സിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ പരാശരൻ വ്യക്തമാക്കിയത്. ഭരണഘടനയുടെ 15ആ‍ാം അനുച്ഛേത പ്രകാരം ക്ഷേത്രങ്ങളെ പൊതു ഇടങ്ങളായി തുറന്നുകൊടുക്കുന്നത് ശരിയല്ല. 15(2) അനുച്ഛേദം ആരാധനാ കേന്ദ്രങ്ങളിൽ ഒഴിവാക്കിയിട്ടുണ്ടെന്ന നിർണായക വസ്തുത കോടതി പരിഗണിച്ചിട്ടില്ലെന്നും പരാശരൻ ചൂണ്ടിക്കാട്ടി.
 
പ്രതിഷ്ഠയുടെ ഭാ‍വംകൊണ്ടാണ് സബരിമല ക്ഷേത്രത്തിൽ സ്ത്രീകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് തന്ത്രിക്കുവേണ്ടി ഹാജരായ വി ഗിരി കോടതിയിൽ വാദിച്ചു. ഇത് ദേവന്റെ അവകാശമാണ്. ക്ഷേത്ര കാര്യങ്ങളി തീരുമാനം എടുക്കുന്നതിന് തന്ത്രിക്ക് പ്രത്യേക അധികാരങ്ങൾ ഉണ്ട് എന്നും വി ഗിരി കോടതിയിൽ വാദിച്ചു. 
 
ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ എം. ഖാൻവിൽക്കർ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് കേസ്  പരിഗണിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്ഷമിക്കുക, ഞാൻ മമ്മൂട്ടിയെ കണ്ടില്ല, അമുദവനേയും എന്നേയും മാത്രം; പേരൻപിൽ ജീവിതം കണ്ട ഒരു അമ്മയുടെ കുറിപ്പ്