ജീവിതത്തില്‍ പലപ്പോഴും 'നോ' പറയാന്‍ പലരും മടി കാണിക്കാറുണ്ട്. ഒരു 'നോ' പറയുന്നതിലൂടെ നിങ്ങള്‍ക്ക് ഉണ്ടാകാന്‍ പോകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ജീവിതത്തില്‍ നോ പറയാന്‍ പഠിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ ഏറെയാണ്. നിങ്ങളുടെ ജീവിതത്തിലെ കൃത്യമായ പരിധി നിങ്ങള്‍ക്കു തന്നെ നിശ്ചയിക്കാനാകും. ഇതിലൂടെ സന്തോഷം ഉണ്ടാക്കാനും നിങ്ങളുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ കൈകടത്തുന്നത് തടയാനും സഹായിക്കും.
നോ പറയാന്‍ പഠിക്കുന്നത് വഴി സ്വന്തം ആവശ്യങ്ങള്‍ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ ഇതിലൂടെ സഹായിക്കും. മാനസിക സമ്മര്‍ദ്ദം ഉണ്ടാകുന്നത് തടയാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഒരു നോ പറഞ്ഞു നോക്കൂ.
നോ പറയാതിരിക്കുന്നത് ജീവിതത്തില്‍ അമിത പ്രതിബദ്ധത ഉണ്ടാക്കാനും സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാക്കാനും കാരണമാകും. നിങ്ങളുടെ ലക്ഷ്യത്തിലേക്ക് വേഗത്തില്‍ എത്താന്‍ നോ പറയുന്നതിലൂടെ സാധിക്കും. കാരണം നിങ്ങളുടെ കോണ്‍സെന്‍ട്രേഷന്‍ മാറാതെ ലക്ഷ്യത്തിലേക്ക് എത്താന്‍ സാധിക്കും എന്നതാണ് നേട്ടം.
നോ പറയുന്നത് നിങ്ങളുടെ ധൈര്യം വളര്‍ത്തിയെടുക്കുകയും ജീവിതത്തിലെ ആത്മാഭിമാനം വളര്‍ത്താനും അത് പ്രകടിപ്പിക്കാനും നിങ്ങളെ സഹായിക്കും.