Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈംഗികജീവിതം മെച്ചപ്പെടുത്താം, മദ്യപാനം നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങള്‍

ലൈംഗികജീവിതം മെച്ചപ്പെടുത്താം, മദ്യപാനം നിര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന മാറ്റങ്ങള്‍

കെ ആര്‍ അനൂപ്

, വ്യാഴം, 5 സെപ്‌റ്റംബര്‍ 2024 (08:16 IST)
മദ്യപാനം ഏറ്റവും അധികം ബാധിക്കുന്നത് കരളിനെയാണ്. മദ്യപാനം നിര്‍ത്തുന്നത് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുവാന്‍ സഹായിക്കും . ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാനും സാധിക്കും. 
 
മദ്യത്തില്‍ കലോറി കൂടുതല്‍ ആയതിനാല്‍ വര്‍ദ്ധിച്ച ശരീര ഭാരം മദ്യപാനം നിര്‍ത്തുന്നതോടെ കുറയും. സ്ഥിരമായി മദ്യപിക്കുന്ന ആള്‍ക്ക് ക്ഷീണമുള്ളതായി കാണാറുണ്ട്. ഇത്തരക്കാരില്‍ മനസ്സിന്റെ ഉന്മേഷം വീണ്ടെടുക്കാന്‍ മദ്യപാനം നിര്‍ത്തുന്നത് സഹായിക്കും. 
 
നന്നായി മദ്യപിക്കുന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന വേറൊരു പ്രശ്‌നമാണ് ഉറക്കക്കുറവ്. ഇത് അവരുടെ ശാരീരിക മാനസിക ആരോഗ്യത്തെ രൂക്ഷമായി ബാധിക്കും. നല്ല ഉറക്കം കിട്ടാനും മദ്യപാനം പൂര്‍ണമായി ഒഴിവാക്കുന്നത് സഹായിക്കും. പതിവായി മദ്യപിക്കുന്നവരില്‍ ഓര്‍മ്മക്കുറവ്, ശ്രദ്ധക്കുറവ് എന്നിങ്ങനെ പല പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. മദ്യപാനം നിര്‍ത്തുന്നതോടെ ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം കുറയും. കൂടാതെ വിഷാദം, ഉത്കണ്ഠ പോലുള്ള പ്രശ്‌നങ്ങളും മാറ്റാന്‍ ഇത് സഹായിക്കും. മദ്യപാനം കരളിനെ ബാധിക്കുന്നതുപോലെ ചര്‍മ്മത്തെയും ബാധിക്കും. അതിനാല്‍ തന്നെ മദ്യപാനം നടത്തുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നതിന് ഗുണകരമാണ്.
 
അമിതമായ മദ്യപാനം പുരുഷന്മാരില്‍ ഉദ്ധാരണക്കുറവ് ഉണ്ടാക്കുന്നതിന് കാരണമാകാറുണ്ട്. സ്ത്രീകളുടെ ലൈംഗിക താല്‍പര്യവും അമിത മദ്യപാനം മൂലം കുറയാന്‍ ഇടയുണ്ട്. അതിനാല്‍ മദ്യപാനം ഉപേക്ഷിക്കുന്നത് ലൈംഗികജീവിതം മെച്ചപ്പെടുത്തുന്നതിന് സഹായിക്കും.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിംഗ അര്‍ബുദത്തിന് ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വലിയൊരു കാരണമാകുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍