വായ തുറന്നാണോ നിങ്ങള്‍ ഉറങ്ങുന്നത്? ശ്രദ്ധിക്കുക

കൃത്യമായി മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താന്‍ സാധിക്കാത്തവരാണ് വായ തുറന്ന് ഉറങ്ങുക

രേണുക വേണു
വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (15:52 IST)
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പലരിലും കാണുന്ന ശീലമാണ് വായ തുറന്നുള്ള ഉറക്കം.വായ തുറന്ന് ഉറങ്ങുന്നത് അത്ര നല്ല ശീലമല്ല, ഒരുപാട് ദോഷങ്ങളും ഉണ്ട്. കുട്ടികളില്‍ വായ തുറന്ന് ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍ ചെറുപ്പത്തില്‍ തന്നെ തിരുത്താന്‍ ശ്രമിക്കണം. 
 
കൃത്യമായി മൂക്കിലൂടെ ശ്വാസോച്ഛാസം നടത്താന്‍ സാധിക്കാത്തവരാണ് വായ തുറന്ന് ഉറങ്ങുക. ഇവര്‍ക്ക് മൂക്കില്‍ ദശയോ മൂക്കിന്റെ പാലത്തിനു വളവോ കാണപ്പെടും. അങ്ങനെയുള്ളവര്‍ ഉറങ്ങുമ്പോള്‍ വായിലൂടെ ശ്വാസോച്ഛാസം നടത്താനാണ് ശ്രമിക്കുക. സൈനസിറ്റിസ് പ്രശ്നമുള്ളവരില്‍ മൂക്കിന്റെ ഒരു ദ്വാരം ചിലപ്പോള്‍ അടഞ്ഞിരിക്കാം. അങ്ങനെ വരുമ്പോള്‍ വായിലൂടെ ശ്വാസോച്ഛാസം നടത്തേണ്ടിവരും.  
 
വായിലൂടെ ശ്വാസോച്ഛാസം നടത്തുന്നത് പല്ലുകള്‍ പൊന്താന്‍ കാരണമാകും. ഉറങ്ങുന്ന സമയത്ത് കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തുവിടുന്നത് വായിലൂടെ ആയിരിക്കും. ഇത് പല്ലുകള്‍ക്കുമേല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. വായ തുറന്ന് ഉറങ്ങുന്നവരില്‍ കൂര്‍ക്കംവലി കാണപ്പെടുന്നു. വായ തുറന്ന് ഉറങ്ങുന്നത് ശീലിച്ചാല്‍ കൂര്‍ക്കംവലി നിയന്ത്രിക്കാന്‍ സാധിക്കാതെ വരും. വായ തുറന്ന് ഉറങ്ങുന്നത് വായ്നാറ്റം ഉണ്ടാക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പെട്ടെന്നുതന്നെ മുറിവുകളും ചതവും ഉണ്ടാകുന്നുണ്ടോ; ഹീമോഫീലിയ ബി അഥവാ ക്രിസ്മസ് രോഗത്തെ കുറിച്ച് അറിയണം

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

നാഡിമിടിപ്പ് നോക്കി രോഗം കണ്ടെത്താം! ഇക്കാര്യങ്ങള്‍ അറിയാമോ

2040 ആകുമ്പോഴേക്കും ഇന്ത്യയില്‍ 56 ദശലക്ഷം കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

വെളുത്തുള്ളി ഉപയോഗിക്കുമ്പോള്‍ തൊലി കളയുന്നതാണോ കളയാതെ ഉപയോഗിക്കുന്നതാണോ നല്ലത്

അടുത്ത ലേഖനം
Show comments