Webdunia - Bharat's app for daily news and videos

Install App

പുരുഷന്മാര്‍ ദിവസവും തക്കാളി കഴിക്കണം!

Webdunia
ബുധന്‍, 14 നവം‌ബര്‍ 2018 (13:24 IST)
നമ്മുടെ ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് തക്കാളി. തക്കാളി കഴിക്കുന്നത് കൊണ്ട് നിരവധി ഗുണങ്ങൾ ഉണ്ട്. പ്രത്യേകിച്ചും പുരുഷൻമാർക്ക്. പുരുഷൻമാർ ദിവസവും രണ്ട് തക്കാളി വീതം കഴിക്കുന്നത് പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ തടയുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. തക്കാളിക്ക് അതിന്റെ നിറം നൽകുന്നതിന് സഹായിക്കുന്ന ലൈക്കോപ്പീൻ എന്ന ചുവന്ന വർണ വസ്തു പ്രോസ്റ്റേറ്റ് സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാണ്.
 
പുരുഷൻമാരിൽ മൂത്രാശയത്തിന് തൊട്ട് താഴെയുള്ള മൂത്രനാളത്തിന് ചുറ്റുമായാണ് പ്രോസ്റ്റേറ്റിന്റെ സ്ഥാനം. ചില സമയങ്ങളിൽ ഈ ഗ്രന്ഥിക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ് തക്കാളി. ജനിക്കുമ്പോള്‍ പയറുമണിയോളം മാത്രം വലുപ്പമുള്ള പ്രോസ്റ്റേറ്റ് വളരെ പതുക്കെയാണ് വളര്‍ന്നു തുടങ്ങുന്നത്. പ്രായം കൂടും തോറും പ്രോസ്റ്റേറ്റും വളരും. 
 
ലക്ഷണങ്ങൾ:
 
1. പ്രായാധിക്യം എത്തുമ്പോൾ മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ടുകൾ കണ്ടു തുടങ്ങും
 
2. മൂത്രാശയ പ്രശ്നങ്ങൾ വർധിക്കുന്നു
 
3. ദോഷകരമായ രീതിയിൽ പ്രോസ്റ്റേറ്റിനുണ്ടാകുന്ന വീക്കം, അണുബാധ ഇവ പ്രശ്നക്കാരാണ്
 
4. കൂടുതല്‍ തവണ മൂത്രമൊഴിക്കണമെന്ന് തോന്നുക
 
5. മൂത്രം വരാന്‍ താമസം
 
6. മൂത്രം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരിക
 
7. മൂത്രം ഇറ്റ് വീഴുക
 
8. മൂത്രമൊഴിക്കുമ്പോള്‍ ശക്തികുറഞ്ഞ് പോവുക
 
9. മൂത്രമൊഴിക്കുമ്പോള്‍ അസഹ്യ വേദന
 
10. മൂത്രം പൂര്‍ണമായും ഒഴിയാത്തപോലെ തോന്നുക 
 
പ്രോസ്റ്റേറ്റ്  കാന്‍സര്‍:
 
ശ്വാസ കോശാര്‍ബുദം കഴിഞ്ഞാല്‍ പുരുഷന്മാരില്‍ ഏറ്റവുമധികം കണ്ടുവരുന്ന അര്‍ബുദമാണിത്. പ്രോസ്റ്റേറ്റ് കാന്‍സറിന് പാരമ്പര്യവുമായി അടുത്ത ബന്ധമാണുള്ളത്. കൊഴുപ്പ് കൂടിയ ഭക്ഷണശീലങ്ങളും, ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഈ അര്‍ബുദത്തിന് വഴിയൊരുക്കുന്ന മറ്റ് ഘടകങ്ങളാണ്. അര്‍ബുദം പ്രോസ്റ്റേറ്റിനുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ മറ്റവയവങ്ങളിലേക്ക് പടര്‍ന്ന് പെരുകുമ്പോള്‍ കൂടുതല്‍ അപകടകാരി ആയി മാറുന്നു.
 
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീൻ പ്രോസ്റ്റേറ്റ്, ശ്വാസകോശ, ഉദര അർബുദ രോഗങ്ങൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബോക്സ്ഓഫീസിൽ കിതച്ച് തഗ്‌ലൈഫ്, കാലിയായി തിയേറ്ററുകൾ; പറഞ്ഞതിലും നേരത്തെ ഒടിടി റിലീസിനൊരുങ്ങുന്നു?

മലയാളത്തില്‍ മറ്റൊരു താരപുത്രി കൂടെ അഭിനയത്തിലേക്ക്, നായികയാകാന്‍ ഒരുങ്ങുന്നത് ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും കുഞ്ഞാറ്റ

മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ഞാൻ ആ മലയാള നടന്റെ വലിയ ഫാൻ: ചേരൻ

രണ്ട് വർഷം ഞങ്ങൾ പ്രണയിച്ചു, അന്ന് ദീപികയുടെ കൈയില്‍ പണമൊന്നുമില്ലായിരുന്നു: മുസമ്മില്‍ ഇബ്രാഹിം

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

വെറും വയറ്റിൽ വർക്ക്ഔട്ട് ചെയ്‌താൽ സംഭവിക്കുന്നത്...

പഞ്ചസാര കട്ട് ചെയ്താൽ സൗന്ദര്യവും വർധിക്കും, ഇക്കാര്യങ്ങൾ നിങ്ങൾക്കറിയാമോ?

ഇടയ്ക്കിടെ തലവേദന വരുന്നുണ്ടോ? കാരണം ഇതായിരിക്കാം

വെറുതെ കഴുകരുത്! ബാക്ടീരിയ അടിഞ്ഞുകൂടുന്നത് തടയാന്‍ നിങ്ങളുടെ വാട്ടര്‍ ബോട്ടില്‍ ഇങ്ങനെ വൃത്തിയാക്കണം

പൈല്‍സ് ഉള്ളവര്‍ കാപ്പികുടിക്കുന്നത് ഒഴിവാക്കണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments