Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചർമ്മത്തിലെ പ്രശ്നങ്ങൾ അകറ്റാം, സൗന്ദര്യം നിലനിർത്താം, കുളിയ്ക്കുമ്പോൾ ഇക്കാര്യം മാത്രം ചെയ്താൽ മതി !

വാർത്തകൾ
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (15:34 IST)
ചൂട് വെള്ളത്തിലോ തണുത്ത വെള്ളത്തിലോ ആയിരിക്കും സാധാരണയായി എല്ലാവരും കുളിക്കാറുള്ളത്. എന്നാൽ ഉപ്പ് വെള്ളത്തിൽ കുളിച്ചാൽ എന്താണ് സംഭവിക്കുക? ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈ കുളി ഒരുപോലെ നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ചെറു ചൂടുവെള്ളത്തിൽ അൽപ്പം ഉപ്പ് അതായത് ഒന്നോ രണ്ടോ ടേബിൾ സ്‌പൂൺ ഇട്ടാണ് കുളിക്കേണ്ടത്. ഇങ്ങനെ കുളി തുടങ്ങിയാൽ ഒരാഴ്‌ചകൊണ്ടുതന്നെ മാറ്റങ്ങൾ അനുഭവത്തിൽ വരും. 
 
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് ഉപ്പിട്ട വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ലഭിക്കുന്നത്. ഉറക്കമില്ലായ്ക്കും ശരീരത്തിലെ ചൊറിച്ചിലിനും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ഉപ്പു വെള്ളത്തിലെ കുളി. ചര്‍മ്മസംബന്ധമായ പല രോഗങ്ങള്‍ക്കും പരിഹാരം ആണിത്.  ശുദ്ധവും സ്വാഭാവികവുമായിട്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ ഉപ്പ് വെള്ളത്തിലെ കുളിയിലൂടെ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന നിരവധി ധാതുക്കളും പോഷകങ്ങളും ലഭിക്കും. ഇതിലടങ്ങിയിട്ടുള്ള മഗ്നീഷ്യം, കാത്സ്യം, ബ്രോമൈഡ്, സോഡിയം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കള്‍ ചര്‍മ്മത്തിലെ സുഷിരങ്ങള്‍ ആഗിരണം ചെയ്യും. ചര്‍മ്മത്തിന്‍റെ ഉപരിതലം വൃത്തിയാക്കി ആരോഗ്യവും തിളക്കവും നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; തിരുവനന്തപുരത്ത് 592 പേര്‍ക്കെതിരേ നടപടി