Select Your Language

Notifications

webdunia
webdunia
webdunia
webdunia

പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതലോ, ഐപിഎലിൽ മറ്റു താരങ്ങളുടെ മികച്ച പ്രകടനമോ ?

പന്തിന് തിരിച്ചടിയായത് ഭാരക്കൂടുതലോ, ഐപിഎലിൽ മറ്റു താരങ്ങളുടെ മികച്ച പ്രകടനമോ ?
, ചൊവ്വ, 27 ഒക്‌ടോബര്‍ 2020 (11:54 IST)
ഓസ്‌ട്രേലിയന്‍ പര്യടനത്തിലുള്ള ടെസ്റ്റ് ടീമില്‍ സ്ഥാനം നേടി ഏകദിന, ട്വന്റി20 ടീമില്‍ നിന്ന് റിഷഭ് പന്തിന് ഇടംപിടിയ്ക്കാനാകാതെ പോയതാണ് ഇപ്പൊൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നത്. സഞ്ജു സാംസൺ ടി20 ടീമിൽ ഇടം‌പിടിയ്ക്കുകയും ചെയ്തു. എന്നാൽ ഋഷഭ് പന്തിനെ ആവശ്യമെങ്കിൽ പര്യടനത്തിലെ നിശ്ചിത ഓവർ മത്സരങ്ങൾക്കായുള്ള ടീമുകളീൽ ഉൾപ്പെടുത്തിയേക്കും എന്നും ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.     
 
ഭാരകൂടുതലും ഫിറ്റ്നസ് സംബന്ധിച്ച പ്രശ്നങ്ങളുമാണ് ഏകദിനത്തിൽനിന്നും ട്20യിൽനിന്നു പന്തിനെ മാറ്റിനിർത്താൻ കാരണം എന്നാണ് റിപ്പോർട്ടുകൾ. പന്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയോടെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. താരത്തിന്റെ ഭാരക്കൂടുതല്‍ സംബന്ധിച്ച്‌ ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് ട്രെയ്‌നര്‍ റിപ്പോര്‍ട്ട് നല്‍കിയതായാണ് സൂചന. എന്നാൽ ഇതുമാത്രമാണോ പന്ത് പര്യടനത്തിലെ നിശ്ചിത ഓവർ ടീമുകളിൽ ഇടംപിടിയ്ക്കാതെപോയതിന് കാരണം ?
 
ഏറെ അവസരങ്ങൾ ലഭിച്ചിട്ടും അത് കൃത്യമായി പ്രയോജനപ്പെടുത്താൻ താരത്തിനായില്ല എന്ന് പന്ത് നേരത്തെ തന്നെ പഴി കേട്ടതാണ്. ഐപിഎല്ലിലാക്കട്ടെ മികച്ച പ്രകടനം പുറത്തെടുക്കാൻ പന്തിന് ഇതുവരെ സാധിച്ചിട്ടില്ല. താരത്തിന്റെ സ്ട്രൈക് റേറ്റ് നൂറിൽ താഴെയാണ്. തുടരെ തിളങ്ങാനായില്ല എങ്കിലും സഞ്ജുവിൽനിനും മികച്ച പ്രകടനങ്ങൾ ഉണ്ടാവുകയും ചെയ്തു. സഞ്ജുവിനെ പിന്നിലിരുത്തി പന്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നു എന്ന വിമർശനം ശക്തമായി നിൽക്കുന്നതീടെയാണ് ടി20 ടീമിൽ സഞ്ജുവിന് അവസരം നൽകിയിരിയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ; പരുക്കേറ്റ രോഹിതിനെ പരിഗണിച്ചില്ല