ത്വക്ക് രോഗങ്ങള്‍ക്ക് വൈദ്യശാസ്ത്രങ്ങളില്‍ ഉപയോഗിക്കുന്ന മഞ്ഞള്‍ സൗന്ദര്യവര്‍ധക വസ്തുക്കളിലെ പ്രധാന ഘടകമാണ്. മുഖക്കുരു മാറാന്‍ പച്ചമഞ്ഞള്‍, തുളസിയില, ആര്യവേപ്പില ഇവ ചേര്‍ത്തരച്ചു മുഖത്തുപുരട്ടി അരമണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. കുട്ടികളുടെ കരപ്പന് മഞ്ഞളും, വേപ്പിലയും ചേര്‍ത്തരച്ചു കറുകപ്പുല്ല് ചതച്ചെടുത്ത നീരില്‍ ചേര്‍ത്തു ചൊറിയുള്ള ഭാഗത്തു പുരട്ടാം. ചര്‍മം കോമളമായിരിക്കാന്‍ അല്‍പം മഞ്ഞളും ഒലിവോയിലും ചേര്‍ത്തു കുളിക്കുന്നതിന് മുമ്പായി ശരീരത്തില്‍ തടവുക.
കൂടാതെ അര സ്പൂണ്‍ ശുദ്ധ മഞ്ഞള്‍പൊടി തിളപ്പിച്ചാറിയ ഒരു ഗ്‌ളാസ് പാലില്‍ ചേര്‍ത്ത് ഏഴു ദിവസം കഴിച്ചാല്‍ ചൊറിഞ്ഞു തടിക്കല്‍ മാറും. തേള്‍, പഴുതാര എന്നിവ കുത്തിയാല്‍ ആ ഭാഗത്തു പച്ചമഞ്ഞളും, തുളസിയിലയും തഴുതാമയിലയും ചേര്‍ത്തരച്ച മിശ്രിതം പുറമെ പുരട്ടാം. വളര്‍ത്തുമൃഗങ്ങള്‍ക്കുണ്ടാകുന്ന ചെറിയ മുറിവുകള്‍ക്കു മഞ്ഞളും വേപ്പിലയും ചേര്‍ത്ത മിശ്രിതം മുറിവില്‍ വെച്ചുകെട്ടിയാല്‍ മതി.