ഭക്ഷണത്തില്‍ ചേര്‍ക്കുന്ന മഞ്ഞളിനു ഇത്രയും ഗുണങ്ങളോ?

ശരീരത്തില്‍ ദോഷകരമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള രോഗാണുക്കളെ ചെറുക്കാന്‍ കുര്‍ക്കുമിന്‍ കൊണ്ട് സാധിക്കുന്നു

രേണുക വേണു
ചൊവ്വ, 18 മാര്‍ച്ച് 2025 (15:31 IST)
ഭക്ഷണത്തിനു രുചിയും നിറവും പകരുന്നതില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളുടെ കാര്യത്തിലും മഞ്ഞള്‍ കേമനാണ്. മഞ്ഞള്‍ ശരീരത്തിനും തലച്ചോറിനും ഒരുപാട് ഗുണങ്ങള്‍ ചെയ്യുമെന്നാണ് പഠനം. മഞ്ഞളില്‍ ധാരാളമായി കാണപ്പെടുന്ന സംയുക്തമാണ് കുര്‍ക്കുമിന്‍. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പല രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും ഈ സംയുക്തം സഹായിക്കുന്നു. 
 
ശരീരത്തില്‍ ദോഷകരമായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള രോഗാണുക്കളെ ചെറുക്കാന്‍ കുര്‍ക്കുമിന്‍ കൊണ്ട് സാധിക്കുന്നു. ശരീരത്തിലെ ആന്റി-ഓക്സിഡന്റ് ശേഷി വര്‍ധിപ്പിക്കാന്‍ മഞ്ഞള്‍ സഹായിക്കും. മഞ്ഞളിലെ കുര്‍ക്കുമിന്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും ചിന്താശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. 
 
രക്തക്കുഴലുകളുടെ പാളികളെ ബലമുള്ളതാക്കുകയും അതുവഴി ഹൃദയസംബന്ധമായ രോഗങ്ങള്‍ കുറയാന്‍ കാരണമാകുകയും ചെയ്യും. അര്‍ബുദത്തിനു കാരണമാകുന്ന കോശങ്ങളുടെ വളര്‍ച്ച തടയുന്നതില്‍ കുര്‍ക്കുമിന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. വാര്‍ധക്യ സഹജമായ രോഗങ്ങളെ പ്രതിരോധിക്കാനും മഞ്ഞള്‍ സഹായിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് സുരക്ഷിതമായ പാതയൊരുക്കും: ഇറാന്‍

എസ്ഐആറിൽ പണിവാങ്ങുക ബിജെപിയോ?, വട്ടിയൂർക്കാവിലും നേമത്തും വോട്ട് കുറഞ്ഞു, കൂടിയത് മലപ്പുറത്തും വടക്കൻ ജില്ലകളിലും

ശബരിമല സ്ത്രീ പ്രവേശനം: എട്ട് ദിവസത്തെ നിയമപോരാട്ടം തുടങ്ങി

15-ാം ജന്മദിനം, ആ കടമ്പയും കടന്ന് വൈഭവ് സൂര്യവൻഷി, ദേശീയ ടീമിലേക്ക് വിളിയെത്തുമോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെന്‍ഷന്‍ കൂടുതലാണെങ്കില്‍ ശരീരഭാരവും കൂടും!

കല്യാണവും കാമുകനും കുട്ടികളൊന്നുമില്ല, എങ്കിലും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെ, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

കണ്ണിലൂടെ ഇത്രയും രോഗങ്ങള്‍ തിരിച്ചറിയാം!

വിശപ്പ് കുറവാണോ, കരള്‍ രോഗത്തിന്റെ ലക്ഷണമാണ്

കുഞ്ഞിന്റെ ചുണ്ടിലും മുഖത്തും വീക്കം വരുന്നുണ്ടോ, ഭക്ഷണ അലര്‍ജിയുടെ ലക്ഷണങ്ങളാണ്

അടുത്ത ലേഖനം
Show comments