ചോറിനു ഈ അരി ശീലമാക്കൂ; ഞെട്ടും ഗുണങ്ങള്‍ അറിഞ്ഞാല്‍

അമിതമായി ചോറ് കഴിച്ചാല്‍ അത് പ്രമേഹത്തിനും അമിത ഭാരത്തിനും കാരണമാകും

രേണുക വേണു
തിങ്കള്‍, 17 ഫെബ്രുവരി 2025 (12:25 IST)
മലയാളികളുടെ പതിവ് ഭക്ഷണമാണ് ചോറ്. ഒരു നേരമെങ്കിലും ചോറ് കഴിക്കാത്തവര്‍ വിരളമായിരിക്കും. ഏറെ ആരോഗ്യഗുണങ്ങളുള്ള ചോറിന് അതേപോലെ തന്നെ ചില ദോഷങ്ങളും ഉണ്ട്. അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നതു പോലെ ചോറ് അധികമായാല്‍ ആരോഗ്യത്തിനു ഒട്ടേറെ ദോഷങ്ങളുമുണ്ട്. അമിതമായി ചോറ് കഴിച്ചാല്‍ അത് പ്രമേഹത്തിനും അമിത ഭാരത്തിനും കാരണമാകും. 
 
ചോറ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് അരി തിരഞ്ഞെടുക്കുന്നതിലാണ്. പോളിഷ് ചെയ്യാത്ത അരിയാണ് ചോറിനായി എപ്പോഴും തിരഞ്ഞെടുക്കേണ്ടത്. തവിട് കൂടുതലുള്ള അരിയില്‍ ഫൈബറിന്റെ അളവ് കൂടുതലാണ്. വൈറ്റമിന്‍ ബിയുടെ ഉറവിടമാണ് പോളിഷ് ചെയ്യാത്ത അരി. 
 
ഫോലിക് ആസിഡ്, സെലേനിയം, മഗ്നീഷ്യം എന്നിവയുടെ അളവും പോളിഷ് ചെയ്യാത്ത അരിയില്‍ കൂടുതലാണ്. പോളിഷ് ചെയ്യാത്ത അരി ക്യാന്‍സറിനെതിരെ പ്രതിരോധം തീര്‍ക്കുമെന്നും പഠനങ്ങളുണ്ട്. തവിടുള്ള അരി ഹൃദ്രോഗങ്ങള്‍, കൊളസ്ട്രോള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. തവിടുള്ള അരി ശരീരത്തിലേക്ക് എത്തുന്ന കാര്‍ബോ ഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

ഷൂട്ടിങ്ങിനിടെ ജീപ്പ് മറിഞ്ഞു, നടൻ ജോജു ജോർജിന് പരുക്ക്

കേരള ഷെയറില്‍ നിന്ന് മാത്രം ബജറ്റ് റിക്കവറി! ഏത് നിര്‍മ്മാതാവും കൊതിക്കുന്ന നേട്ടവുമായി ദുല്‍ഖര്‍

Kerala Team for Oman T20 Series: ഒമാനെതിരെ ട്വന്റി 20 കളിക്കാന്‍ കേരള ടീം; നായകന്‍ സാലി സാംസണ്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആരോഗ്യകരമായ ജീവിതത്തിന് പ്രധാനം ഉറക്കം, ഇക്കാര്യങ്ങള്‍ അറിയണം

സൂര്യന്‍ ഉദിക്കും മുന്നെ ഞെട്ടിയുണരാറുണ്ടോ, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ലൈംഗിക ഉത്തേജനം ഇല്ലാതെ തന്നെ രതിമൂര്‍ച്ഛ സംഭവിക്കുന്നു; സ്‌പൊന്‍ഡേനിയസ് ഓര്‍ഗാസം ഡിസോര്‍ഡറിനെ കുറിച്ച് അറിയണം

Health Tips: പുഴുങ്ങിയ മുട്ട ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

ചന്ദനത്തിരി പോലുള്ള ഇന്‍സന്‍സ് സ്റ്റിക്കുകളുടെ പുക ശ്വസിക്കുന്നത് പുകവലി പോലെ തന്നെ അപകടകരമാണ്; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments