ടോയ്‌ലറ്റ് ഫ്‌ലെഷിന് എന്താ രണ്ട് ബട്ടണ്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ബട്ടണ്‍ വലുതും മറ്റേത് ചെറുതും ആണെങ്കിലും അവയുടെ ഉപയോഗത്തിലുള്ള മാറ്റത്തെക്കുറിച്ച് മനസ്സിലാക്കാം.
ഓരോ ബട്ടണും പുറത്തേക്കുള്ള വാല്‍വുമായി ബന്ധപ്പെട്ടിരിക്കുന്നു. കമോഡില്‍ നിന്ന് പുറത്തേക്ക് ഒഴുകേണ്ട വെള്ളത്തിന്റെ അളവാണ് ബട്ടണുകളുടെ വലിപ്പത്തിനനുസരിച്ച് മാറുന്നത്. വലിയ ലിവര്‍ ആറു മുതല്‍ 9 ലിറ്റര്‍ വെള്ളം വരെ ഒരൊറ്റ ഫ്‌ലെഷില്‍ പുറത്തേക്കു വരും. മൂന്നു മുതല്‍ നാലര മീറ്റര്‍ വെള്ളമാണ് ചെറിയ ലിവര്‍ അമര്‍ത്തുമ്പോള്‍ പുറത്തേക്ക് വരുന്നത്. ഇവയുടെ ഉപയോഗം എങ്ങനെയാണെന്ന് നോക്കാം.
വലിയ ലിവര്‍ ഖര രൂപത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ചെറുത് ദ്രവ രൂപത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാനുമാണ് ഉപയോഗിക്കേണ്ടത്. അതായത് മൂത്രമൊഴിച്ചശേഷം ചെറുതും മലവിസര്‍ജനം നടത്തുകയാണെങ്കില്‍ വലുതുമാണ് ഉപയോഗിക്കേണ്ടത്. രണ്ട് ബട്ടണുകളും ഒരുമിച്ച് അമര്‍ത്തുകയാണെങ്കില്‍ എന്ത് സംഭവിക്കും ?
ഫ്‌ലഷ്ടാങ്ക് ശൂന്യമാകും.ഫ്‌ലഷ്ടാങ്കിന്റെ ശേഷിയെക്കാള്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് പോകും എന്ന് അര്‍ത്ഥമില്ല ഇതിന്.