Select Your Language

Notifications

webdunia
webdunia
webdunia
webdunia

World Food Safety Day 2024: ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിക്കേണ്ടത് ഇങ്ങനെ

World Food Safety Day 2024: ആയുര്‍വേദ പ്രകാരം ഭക്ഷണം കഴിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 7 ജൂണ്‍ 2024 (14:30 IST)
ആരോഗ്യത്തിന് ഭക്ഷണം ആവശ്യമാണ്. എന്നാല്‍ ഭക്ഷണം കഴിച്ചതുകൊണ്ടായില്ല, നല്ല ഭക്ഷണങ്ങള്‍ കഴിക്കണം. എന്നാല്‍ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലര്‍ക്കും ആരോഗ്യം നോക്കാന്‍ സമയം കിട്ടാറില്ല. പക്ഷേ ഇതിനിടയില്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്. ജീവിക്കുന്നെങ്കില്‍ ആരോഗ്യത്തോടെ ജീവിക്കണം. ഇല്ലെങ്കില്‍ അസുഖങ്ങള്‍ വിട്ടുമാറില്ല. അങ്ങനെ ഉണ്ടാകാതിരിക്കാന്‍ ഏറ്റവും ഗുണകരം ആയുര്‍വേദമാണ്.
 
സമയം നോക്കിയല്ല, വിശന്നാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളു. ശരീരത്തിന് യോജിച്ച രീതിയില്‍ ഉള്ള ഭക്ഷണമേ കഴിക്കാന്‍ പാടുള്ളു. വയര്‍ നിറച്ച് ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ചേര്‍ന്നതല്ല. വയറിന്റെ അരഭാഗത്ത് ഭക്ഷണം, കാല്‍ ഭാഗത്ത് വെള്ളം, കാല്‍ ഭാഗത്ത് വായു എന്നിങ്ങനെയാണ് ഉണ്ടാകേണ്ടത്. അല്ലാതെ കാണുന്നത് മുഴുവന്‍ വാരി വലിച്ചു കഴിക്കുന്നത് കൊണ്ട് വല്യ പ്രയോജനമൊന്നുമില്ല.
 
എങ്ങനെ കഴിക്കുന്നതിനേക്കാള്‍ പ്രധാനം എന്താണ് കഴിക്കുന്നത് എന്ന തിരിച്ചറിവാണ്. ശരീരത്തിന് മാത്രമല്ല മനസ്സിനും ഉത്തമമാണ് ഭക്ഷണം. ആയുര്‍വേദത്തിന്റെ രീതിയില്‍ ആരോഗ്യത്തിന് ഉത്തമമാകുന്ന ചില കുറുക്കുവഴികള്‍ നോക്കാം.
 
-വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക.
-തെറ്റായ ഭക്ഷണ ക്രമം ഒഴിവാക്കുക.
-നേരത്തേ കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം അടുത്ത ഭക്ഷണം കഴിക്കുക.
-മടി പിടിച്ചിരിക്കാതിരിക്കുക.
-വയര്‍ അറിഞ്ഞ് ഭക്ഷണം കഴിക്കുക, കുറഞ്ഞാലും കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.
-ഭക്ഷണത്തിന് മുന്‍പ് ഒരു നുള്ള് ഉപ്പും ചെറിയ കഷ്ണം ഇഞ്ചിയും കഴിക്കുക. ഇത് ദഹനത്തിനു സഹായിക്കും.
- ആദ്യം മധുരം, പുളി, ഉപ്പ്, എരിവ് എന്ന രീതിയിലാണ് ഭക്ഷണം കഴിക്കേണ്ടതെന്നാണ് ആയുര്‍വേദിക് ഡയറ്റ് രീതികള്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം 'നോ' പറയേണ്ടത് പഞ്ചസാരയോട് !